കോവിഡ് ബാധിച്ചവര്‍ രണ്ട് വര്‍ഷത്തേക്ക് അമിത പ്രയത്നം നടത്തരുതെന്ന് ഐ.സി.എം ആര്‍ പഠനം

ഗാന്ധിനഗര്‍: ഗുരുതരമായ രീതിയില്‍ കോവിഡ് രോഗം ബാധിച്ചവര്‍ അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തേക്ക് അമിതമായി പ്രയത്നിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ ഗുജറാത്തില്‍ ഗര്‍ബ നൃത്തം ചെയ്ത നിരവധിപേര്‍ 24 മണിക്കൂറില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പന്ത്രണ്ടാം ക്ലാസുകാരി ഉള്‍പ്പെടെ മരണപ്പെട്ടത് വലിയ ആശങ്കകള്‍ക്ക് വഴിവെച്ച പശ്ചാതലത്തിലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐ.സി.എം.ആര്‍) പഠനം ഉദ്ധരിച്ചുകൊണ്ട് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ഗര്‍ബ നൃത്തം ചെയ്തവര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടതിന് പിന്നാലെ ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് […]