ഇന്ദുജയുടെ മരണം ; അജാസ് ഇന്ദുജയെ മര്‍ദിച്ചു, ഫോണ്‍ വിളിച്ച് ദേഷ്യപ്പെട്ടു, നിര്‍ണായക വിവരങ്ങള്‍ പോലീസിന്

തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ നിര്‍ണായക മൊഴികള്‍ പോലീസിന് ലഭിച്ചു. ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ തിരുവനന്തപുരം നഗരത്തില്‍ വെച്ച് ഇന്ദുജയെ മര്‍ദിച്ചിരുന്നതായി പോലീസ് പറയുന്നു. മര്‍ദിച്ചതിന് ശേഷം അജാസ് ഇന്ദുജയെ ഫോണില്‍ വിളിച്ച് ദേഷ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദുജ ആത്മഹത്യ ചെയ്യുന്നത്. പോലീസ് കസ്റ്റഡിയിലുള്ള യുവതിയുടെ ഭര്‍ത്താവിനെയും സുഹൃത്തിനേയും ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. Also Read ; വീണ്ടും […]