ജാഗ്രത വേണം; ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍, ഇന്ത്യയുള്‍പ്പെടെ 92 രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്

ഡല്‍ഹി:രാജ്യത്തെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി ആപ്പിള്‍ കമ്പനി. ഇന്ത്യയുള്‍പ്പെടെ 92 രാജ്യങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.പെഗാസസ് ഉള്‍പ്പെടെയുള്ള മാല്‍വെയറുകളുടെ പ്രയോഗം തുടരുകയാണെന്നും അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.സര്‍ക്കാര്‍ ഏജന്‍സികളാണ് ഇത്തരത്തില്‍ വന്‍ തുക ചിലവുള്ള പെഗാസസ് ഉപയോഗിക്കുന്നത് എന്നും മുന്നറിയിപ്പില്‍ ചൂണ്ടികാണിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ സോഫ്റ്റ് അപ്‌ഡേറ്റിനുള്ള നിര്‍ദേശവും ആപ്പിള്‍ കമ്പനി നല്‍കുന്നുണ്ട്.കഴിഞ്ഞ ഒക്ടോബറില്‍ ഇത്തരത്തില്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പിനെ ചൊല്ലി ഇന്ത്യയിലെ പാര്‍ലമെന്റില്‍ വന്‍ ബഹളമുണ്ടായിരുന്നു. Also Read ;അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ […]

‘ഐഫോണ്‍ ഹാക്കിംഗ്’: ഐടി മന്ത്രാലയം ആപ്പിളിന് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: നിരവധി പ്രതിപക്ഷ എംപിമാര്‍ക്ക് ലഭിച്ച ആപ്പിള്‍ ഭീഷണി നോട്ടിഫിക്കേഷന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സിഇആര്‍ടി-ഇന്‍ അന്വേഷണം ആരംഭിച്ചതായും കമ്പനിക്ക് നോട്ടീസ് അയച്ചതായും ഐടി സെക്രട്ടറി എസ് കൃഷ്ണന്‍ അറിയിച്ചു. നോട്ടീസിന് ഉടന്‍ മറുപടി നല്‍കണമെന്നും മന്ത്രാലയം ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്തതാണെന്ന നിഗമനത്തെക്കുറിച്ച് ഐടി മന്ത്രാലയം ആപ്പിള്‍ പ്രതിനിധികളോട് വിശദീകരണം ചോദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ശിവസേന ഉദ്ദവ് താക്കറെ പക്ഷം എംപി പ്രിയങ്കാ ചതുര്‍വേദി, […]