വിവാദ ബി ജെ പി നേതാവ് ബ്രിജ് ഭൂഷണിന്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ട് മരണം
ലഖ്നൗ: ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയും ഉത്തര്‍പ്രദേശിലെ പ്രമുഖ ബി ജെ പി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ മകനും കൈസര്‍ഗഞ്ച് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ കരണ്‍ ഭൂഷണ്‍ സിംഗിന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ട ടൊയോട്ട ഫോര്‍ച്യൂണര്‍ ബൈക്ക് യാത്രികരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മരണപ്പെട്ടവരില്‍ ഒരാള്‍ 17 വയസ്സുകാരനാണ്. Also Read; പഴകിയ ഭക്ഷണം […]