പരീക്ഷാവിവാദങ്ങള്‍ക്കിടെ യു.ജി.സി നെറ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് എന്‍.ടി.എ

ന്യൂഡല്‍ഹി: പരീക്ഷാവിവാദങ്ങള്‍ക്കിടെ യു.ജി.സി നെറ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് എന്‍.ടി.എ. വെള്ളിയാഴ്ച രാത്രിയാണ് പരീക്ഷയുടെ പുതിയ തീയതി എന്‍.ടി.എ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. എന്‍.സി.ഇ.ടി പരീക്ഷ ജൂലൈ 10നും ജോയിന്‍ സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റ് 25 ജൂലൈ മുതല്‍ 27 ജൂലൈ വരെയും നടക്കുമെന്നും എന്‍.ടി.എ അറിയിച്ചിട്ടുണ്ട്. Also Read;ഡല്‍ഹിയില്‍ മഴ കനക്കുന്നു: ജൂണ്‍ 28ന് രേഖപ്പെടുത്തിയത് 1936ന് ശേഷമുള്ള ഏറ്റവും കൂടിയ മഴ യു.ജി.സി നെറ്റ് […]

ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ് തില്ലങ്കേരി-ആയങ്കിമാര്‍ക്കെതിരെ പറയുന്ന പഴയ പ്രസംഗം പുറത്ത്

കണ്ണൂര്‍: ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് അനഭിമതനായത് കണ്ണൂരിലെ സംഘടനയ്ക്കുള്ളിലെടുത്ത നിലപാടുകളിലൂടെയെന്ന് വ്യക്തമാക്കുന്ന പ്രസംഗം പുറത്ത്. മനു തോമസ് ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറയുന്നതാണ് പ്രസംഗം. ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ക്കെതിരെ കടുത്ത പ്രതികരണമാണ് മനു തോമസ് പ്രസംഗത്തില്‍ നടത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളും കേസുകളും വിവാദമായതോടെ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും അടക്കമുള്ള ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറയാന്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു പ്രസംഗം. അതുവരെ ഇവര്‍ സമൂഹ […]

നടി മീരാ നന്ദന്‍ ഗുരുവായൂരില്‍ വിവാഹിതയായി

ചുരുക്കം സിനിമകളിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മീരാ നന്ദന്‍. നടി ഇന്ന് ഗുരുവായൂരില്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരന്‍. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. Also Read ; ‘വാഗണ്‍ ട്രാജഡിക്ക് സമാന സാഹചര്യം’; മലബാറിലെ ടെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ റെയില്‍വേ മന്ത്രിയെ കണ്ട് എംപി എം കെ […]

‘വാഗണ്‍ ട്രാജഡിക്ക് സമാന സാഹചര്യം’; മലബാറിലെ ടെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ റെയില്‍വേ മന്ത്രിയെ കണ്ട് എംപി എം കെ രാഘവന്‍

ദില്ലി: മലബാറിലെ ടെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജയ വര്‍മ സിന്‍ഹയെയും കണ്ട് കോഴിക്കോട് എംപി എം കെ രാഘവന്‍. വൈകുന്നേരങ്ങളിലും രാവിലെയും യാത്രക്കാര്‍ അതീവ യാത്രാക്ലേശം അനുഭവിക്കുമ്പോഴും ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും ആവശ്യങ്ങളെ മുഖവിലക്കെടുക്കാതെ റെയില്‍വേ മുന്നോട്ട് പോകുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന കാര്യം മന്ത്രിയെ അറിയിച്ചുവെന്ന് എംപി പറഞ്ഞു. രാവിലേയും വൈകിട്ടും വാഗണ്‍ ട്രാജഡിക്ക് സമാനമാണ് സാഹചര്യം. Also Read […]

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു, ആരോഗ്യ നില ഗുരുതരം

കോഴിക്കോട് :  സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. 5 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. അഞ്ച് വയസുകാരി ബാധിച്ച് കണ്ണൂര്‍ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരിയും നേരത്തെ മരിച്ചിരുന്നു. ഈ മാസം 12 നാണ് കണ്ണൂര്‍ തൊട്ടാട സ്വദേശിയായ ദക്ഷിണ മരിച്ചത്. Also Read; ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ ഓടിക്കൊണ്ടിരുന്ന ടാറ്റാ നഗര്‍ […]

ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ ഓടിക്കൊണ്ടിരുന്ന ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു; വന്‍ അപകടം ഒഴിവായി

തൃശ്ശൂര്‍: ട്രെയിനിന്റെ എന്‍ജിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ചെറുതുരുത്തി വള്ളത്തോള്‍ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനാണ് ബോഗില്‍ നിന്ന് വേര്‍പ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാല്‍ അപകടം ഒഴിവായി. എന്‍ജിന്‍ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയില്‍വെ അന്വേഷണം നടത്തും. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അവധികള്‍ ഈ ജില്ലയില്‍; മുന്നറിയിപ്പ് നല്‍കി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മലയോര മേഖലയില്‍ ഉള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. Also Read ; ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം; ആറ് പേര്‍ക്ക് പരിക്ക്, നിരവധി കാറുകള്‍ തകര്‍ന്നു മഴദുരിതം തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, ചേര്‍ത്തല, […]

മൂന്ന് വയസുകാരനോട് മുത്തച്ഛന്റെ ക്രൂരത; ചൂട് ചായ ഒഴിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്റെ ക്രൂരത. കുട്ടിയെ മുത്തച്ഛന്‍ പൊള്ളലേല്‍പ്പിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛന്‍ പൊളളലേല്‍പ്പിച്ചത്. ഈ മാസം 24നായിരുന്നു കുട്ടിയെ അക്രമിച്ചത്. ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. മുത്തച്ഛന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് അച്ഛന്‍ അഭിജിത്ത് പറഞ്ഞു. Also Read ; കളിയിക്കാവിള ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍, രണ്ടാം […]

കളിയിക്കാവിള ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍, രണ്ടാം പ്രതി സുനിലിനായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയില്‍ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഡാലോചനയില്‍ പൂവാര്‍ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം സുനിലും പ്രേമചന്ദ്രനും അമ്പിളിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. അമ്പിളിയെ കൊല ചെയ്യാന്‍ കൊണ്ടുവിട്ടത് സുനിലും പ്രേമചന്ദ്രനും കൂടിയാണ് എന്നും പൊലീസ് പറയുന്നു. Also Read ; സ്പീക്കറുടെ ചേംബറിനടുത്ത് ചെങ്കോല്‍ വേണ്ട […]

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നല്‍കാനായുള്ള സംവിധാനം ഒരുക്കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നല്‍കാനായുള്ള സംവിധാനം വരുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതായി മന്ത്രി അറിയിച്ചു. ഈ കാര്യം പരിഗണിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. ഒരു മാസത്തിനകം വിഷയത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. Also Read ; ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി ഗോകുല്‍ സുരേഷ്; തിയേറ്ററില്‍ എത്തിയ പ്രേക്ഷകര്‍ക്ക് നടന്‍ സിനിമാ ടിക്കറ്റുകള്‍ വിറ്റു ഇതുമായി […]