ശബരിമലയില്‍ സുഖ ദര്‍ശനം, തിരക്കൊഴിയുന്നു; ഇതുവരെ എത്തിയത് 5 ലക്ഷം തീര്‍ത്ഥാടകര്‍

പത്തനംതിട്ട: ശഷബരിമലയില്‍ തിരക്കൊഴിയുന്നു. ഇനി ഭക്തര്‍ക്ക് സുഖമായി അയ്യനെ ദര്‍ശിച്ച് മടങ്ങാം. ഇന്ന് രാവിലെ സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടിട്ടില്ല. ഇന്നലെ എത്തിയവര്‍ക്കും ഒട്ടും കാത്തുനില്‍പ്പ് ഇല്ലാതെ സുഖദര്‍ശനം ലഭിച്ചു. സ്‌പോട് ബുക്കിങ് 5000 ആയി നിജപ്പെടുത്തിയതാണ് തിരക്ക് കുറയാന്‍ കാരണം. തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസത്തെയും തിരക്ക് നോക്കിയിട്ടാണ് സ്‌പോട് ബുക്കിങിലെ ഇളവ് പരിഗണിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സ്‌പോട് ബുക്കിങില്‍ ഇളവ് വരുത്തിയത്. രാഗം തിയറ്റര്‍ ഉടമയ്ക്ക് നേരെ നടന്നത് ക്വട്ടേഷന്‍ […]

രാഗം തിയറ്റര്‍ ഉടമയ്ക്ക് നേരെ നടന്നത് ക്വട്ടേഷന്‍ ആക്രമണം; വാഹനത്തിന്റെ ഉള്ളിലിട്ട് തീയിടാന്‍ ശ്രമിച്ചു

മുളങ്കുന്നത്തുകാവ്: രാഗം തിയറ്റര്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പൊലീസ്. തിയറ്റര്‍ ഉടമ സുനില്‍കുമാറിനെയും (55) ഡ്രൈവര്‍ വെളപ്പായ ചെല്ലാരി അജീഷിനെയും (25) ആണ് മൂന്നംഗ മുഖംമൂടി സംഘം വീടിന് മുന്നില്‍ വെച്ച് വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രാഗം തിയറ്ററിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട തര്‍ക്കം തന്നെയാകാം ക്വട്ടേഷനു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. തിയറ്ററിന്റെ മുന്‍ ഉടമകളുമായി തര്‍ക്കവും കേസും നിലവിലുണ്ടായിരുന്നെങ്കിലും സമീപകാലത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല.വെട്ടേറ്റ് കയ്യിലെ അസ്ഥി പൊട്ടിയ അജീഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു […]

ആര്‍ എസ് എസില്‍ എതിര്‍പ്പ്, തൃശൂരില്‍ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ഉയര്‍ത്തിക്കാണിച്ച മേയര്‍ സ്ഥാനാര്‍ഥിയെ മാറ്റി

തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥി ഡോ.വി ആതിരയെ മാറ്റി പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനിലെ കുട്ടംകുളങ്ങരയിലെ സ്ഥാനാര്‍ഥിയെയാണ് ഒരുവിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയത്. ഡോ. വി ആതിരയ്ക്ക് പകരം എം ശ്രീവിദ്യയാണ് പുതിയ സ്ഥാനാര്‍ഥി. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ആതിരയെ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ നിശ്ചയിച്ച സ്ഥാനാര്‍ഥിയെ മാറ്റേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി ജില്ലാ നേതൃത്വം. എന്നാല്‍ നാമനിര്‍ദേശ പത്രിക […]

പത്മകുമാറിന് ഭരണപരമായ വീഴ്ച പറ്റി, സ്വര്‍ണത്തെ ചെമ്പാക്കിയത് നീതികരിക്കാന്‍ കഴിയില്ല, സര്‍ക്കാര്‍ നയം തുടരും – പി ജയരാജന്‍

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ എ പത്മകുമാറിന് ഭരണപരമായ വീഴ്ച പറ്റിയെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സ്വര്‍ണത്തെ ചെമ്പാക്കിയപ്പോള്‍ തിരുത്താന്‍ പത്മകുമാറിന് കഴിഞ്ഞില്ലെന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ ‘അവധാനത ഇല്ലായ്മ’ നീതികരിക്കാന്‍ കഴിയുന്നതല്ലെന്നും പി ജയരാജന്‍ പറഞ്ഞു. വിവാഹദിവസം വധുവിന് അപകടത്തില്‍ പരുക്ക്, നാളെ സര്‍ജറി; ആശുപത്രിയിലെത്തി താലികെട്ടി വരന്‍ ‘അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. […]

വിവാഹദിവസം വധുവിന് അപകടത്തില്‍ പരുക്ക്, നാളെ സര്‍ജറി; ആശുപത്രിയിലെത്തി താലികെട്ടി വരന്‍

ആലപ്പുഴ: വിവാഹദിനത്തില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ വധുവിനെ വരന്‍ ആശുപത്രിയിലെത്തി താലികെട്ടി. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് അപകടം ഉണ്ടാക്കിയ പരിഭ്രാന്തിക്കിടെ വിവാഹിതരായത്. ആവണിക്ക് നട്ടെല്ലിന് പരുക്കുണ്ട്. കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്. നാളെ സര്‍ജറി നടക്കും. ഇന്ന് ഉച്ചയ്ക്ക് 12.12നും 12.25നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് വാഹനാപകടത്തില്‍ വധുവിന് പരുക്കേറ്റത്. തണ്ണീര്‍മുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തുപോയി മടങ്ങുംവഴി വധു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം; കര്‍ണാടക കോണ്‍ഗ്രസിലെ ഒരു വിഭാഗം ഡല്‍ഹിയില്‍ ആവണിക്കൊപ്പമുണ്ടായിരുന്ന മൂ്ന്നുപേര്‍ക്കും പരുക്കേറ്റു. […]

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം; കര്‍ണാടക കോണ്‍ഗ്രസിലെ ഒരു വിഭാഗം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വിശ്വസ്തരായ ഒരു കൂട്ടം കോണ്‍ഗ്രസ് എം എല്‍ എമാരും ഏതാനും മന്ത്രിമാരും ഹൈക്കമാന്‍ഡിനെ കാണാന്‍ ഡല്‍ഹിയില്‍. സിദ്ധരാമയ്യയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാനും കാര്യങ്ങള്‍ ധരിപ്പിക്കാനുമാണ് ഒരു വിഭാഗം നേതാക്കള്‍ ഡല്‍ഹിയിലെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. എ.പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയേക്കും കര്‍ണാടക മന്ത്രി എന്‍ ചാലുവരായസ്വാമി, എം എല്‍ എമാരായ ഇഖ്ബാല്‍ ഹുസൈന്‍, എച്ച്.സി.ബാലകൃഷ്ണ, എസ് ആര്‍ ശ്രീനിവാസ് എന്നിവരാണ് തലസ്ഥാനത്തുള്ളത്. ഡി കെയോട് കൂറുപുലര്‍ത്തുന്ന […]

എ.പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയേക്കും

പത്തനംതിട്ട: ശബരിമല സ്വര്‍ണണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയേക്കും ഇക്കാര്യം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്യും. സെക്രട്ടേറിയറ്റ് തീരുമാനം ജില്ലാകമ്മിറ്റിയെ അറിയിച്ചശേഷം തുടര്‍തീരുമാനം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് നടപ്പിലാക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 32 വര്‍ഷം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗമാണ് എ. പത്മകുമാര്‍. വിഷയം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സ്ഥിതിക്ക്, പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വത്തില്‍നിന്നും മറ്റു ചുമതലകളില്‍നിന്നും […]

ശബരിമല സ്വര്‍ണക്കവര്‍ച്ച; മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ നീക്കം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ സാധ്യത. അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. സ്വര്‍ണപ്പാളികള്‍ക്കായി ഉണ്ണികൃഷ്ണന്‍പോറ്റി അപേക്ഷ നല്‍കിയത് സര്‍ക്കാരിനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ മുന്നിലെത്തിയതെന്നുമാണ് പത്മകുമാറിന്റെ മൊഴി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായോ എന്നു പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക. […]

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആര്‍ അജിത് കുമാറിെതിരെ തുടരന്വേഷണം ഇല്ല. ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും ശേഷം വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍, വാദം കേട്ട കോടതി മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കുകയും ചെയ്തു. ഒന്നിന് 7.50 രൂപ; കേരളത്തില്‍ കോഴി മുട്ടയ്ക്ക് റെക്കോര്‍ഡ് വില ക്ലീന്‍ ചിറ്റ് റദ്ദാക്കിയ […]

ഒന്നിന് 7.50 രൂപ; കേരളത്തില്‍ കോഴി മുട്ടയ്ക്ക് റെക്കോര്‍ഡ് വില

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തി കോഴി മുട്ട. കേരളത്തില്‍ ഒരു മുട്ടയ്ക്ക് 7.50 രൂപയായി. ഏഴ് രൂപ വരെയാണ് പരമാവധി വില വന്നിരുന്നത്. തമിഴ്‌നാട് നിന്ന് കയറ്റുമതി കൂടിയതാണ് കേരളത്തിന് തിരിച്ചടിയായത്. വരും ദിവസങ്ങളില്‍ ഇനിയും വില കൂടുമെന്നാണ് വിലയിരുത്തല്‍.നാമക്കലില്‍നിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേര്‍ത്ത് മൊത്തവ്യാപാരികള്‍ക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവര്‍ ചെറുകിട വ്യാപാരികള്‍ക്ക് 6.70 രൂപയ്ക്ക് വില്‍ക്കും. വായ്പാ ക്രമക്കേട്; പി.വി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് ഇത് സാധാരണ കടകളിലെത്തുമ്പോള്‍ […]