തദ്ദേശ തെരെഞ്ഞെടുപ്പ്; മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കി മുസ്ലീം ലീഗ്

കോഴിക്കോട്: തദ്ദേശ തെരെരെഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയില്‍ മുസ്ലിം ലീഗ് ഇളവ് നല്‍കി. മൂന്ന് തവണ മത്സരിച്ച് മാറി നിന്നവര്‍ക്കാണ് ഇത്തവണ ഇളവ് നല്‍കുക. മത്സരിക്കാന്‍ ബന്ധപ്പെട്ട വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളുടെ അനുമതിയുണ്ടാവണം. എതിര്‍പ്പുകളുള്ളവര്‍ക്ക് മത്സരിയ്ക്കാനാവില്ല. പാര്‍ട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നു. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് നോര്‍ക്കയുടെ ‘ശുഭയാത്ര’, രണ്ട് ലക്ഷം രൂപവരെ വായ്പ നല്‍കുന്ന പദ്ധതി മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതിനായി […]

കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തില്‍ കേരളീയവേഷം വേണം

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന സെക്രട്ടേറിയറ്റിലെ സമ്മേളനത്തില്‍ കേരളീയ വേഷം വേണമെന്ന് ഭരണഭാഷാ വകുപ്പ്. സര്‍ക്കുലറും ഇറക്കി. സാധാരണയായി സര്‍ക്കാര്‍ പരിപാടികളില്‍ ഏത് വസ്ത്രം ധരിക്കണമെന്നതില്‍ നിബന്ധനകള്‍ ഉണ്ടായിട്ടില്ല. രാഷ്ട്രപതി ശബരിമലയില്‍; ദര്‍ശന ക്രമത്തില്‍ മാറ്റം എന്നാല്‍ ഏതാണ് കേരളീയ വേഷമെന്നും സര്‍ക്കുലറില്‍ വ്യക്തമായി പറഞ്ഞിട്ടില്ല. നവംബര്‍ ഒന്നിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മലയാളദിന-ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിര്‍വഹിക്കുന്നത്.  

തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് അടുത്ത് കേരളം; തീയതി പ്രഖ്യാപനം നവംബറിലെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നു. ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോര്‍പറേഷനുകളിലെ സംവരണ വാര്‍ഡുകളുടെയും നറുക്കെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളുടെ നറുക്കെടുപ്പാണു നടക്കുക. രാജ്യത്ത് 11,400 എംബിബിഎസ് സീറ്റുകള്‍ അനുവദിച്ചു; കേരളത്തില്‍ 649 സീറ്റുകള്‍ വര്‍ദ്ധിച്ചു 25ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും. നവംബറില്‍ ആദ്യ വാരത്തിലായിരിക്കും തീയതി പ്രഖ്യാപനമുണ്ടാവുക. ഡിസംബര്‍ 20നു മുന്‍പാണു പുതിയ ഭരണസമിതി തദ്ദേശ സ്ഥാപനങ്ങളില്‍ ചുമതലയേല്‍ക്കേണ്ടത്.

രാജ്യത്ത് 11,400 എംബിബിഎസ് സീറ്റുകള്‍ അനുവദിച്ചു; കേരളത്തില്‍ 649 സീറ്റുകള്‍ വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: കേരളത്തില്‍ 10 മെഡിക്കല്‍ കോളേജുകളില്‍ 700 സീറ്റുകള്‍ കൂടി അനുവദിച്ച് ദേശീയ മെഡിക്കല്‍ കമ്മിഷന്‍. രണ്ടു കോളേജുകളിലായി 51 സീറ്റുകള്‍ കുറച്ചതിനാല്‍ ഫലത്തില്‍ വര്‍ധനവ് 649 ആണ്. ആകെ മൊത്തം രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ 2025-’26 അധ്യയനവര്‍ഷം 11,400 എംബിബിഎസ് സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു അതേസമയം, നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് 456 സീറ്റുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതില്‍ എറണാകുളം അമൃത […]

സംസ്ഥാനത്ത് മഴ കനക്കും; 12 ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ തീരുവ തുടരും; ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയര്‍ത്തി ട്രംപ് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ വ്യാഴാഴ്ചവരെ ഇടിമിന്നലോടുകൂടിയ […]

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ല; സജിത കൊലക്കേസില്‍ ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം

പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്ന പരാമര്‍ശിച്ച കോടതി മൂന്നേകാല്‍ ലക്ഷം രൂപ പിഴയും അടയ്ക്കാനും വിധിച്ചു. പാലക്കാട് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (4) ആണ് വിധി പറഞ്ഞത്. ജസ്റ്റിസ് കെന്നത്ത് ജോര്‍ജാണ് ശിക്ഷ വിധിച്ചത്. അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം; 10 മരണം, തിരിച്ചടി നല്‍കുമെന്ന് താലിബാന്‍ വക്താവ് 2019 ഓഗസ്റ്റ് 31നാണു സജിതയെ (35) പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കഴുത്തിനു പിന്നിലും തോളിലും […]

പ്രസാദ് ഇ ഡി ശബരിമല പുതിയ മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെ തിരഞ്ഞെടുത്തു. നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം മേല്‍ശാന്തിയാണ് ചാലക്കുടി സ്വയായ പ്രസാദ് ഇ ഡി. ബരിമല മാളികപ്പുറം മേല്‍ശാന്തി എം ജി മനു നമ്പൂതിരിയാണ്. കൊല്ലം മയ്യനാട് സ്വദേശിയാണ് മനു നമ്പൂതിരി. മേയര്‍ നല്ല മനുഷ്യന്‍; തൃശൂര്‍ മേയറെ പുകഴ്ത്തി സുരേഷ് ഗോപി പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടികളായ കശ്യപ് വര്‍മ്മ, മൈഥിലി കെ വര്‍മ്മ എന്നിവരാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പ്, പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുകളില്ല: കെ.മുരളീധരന്‍

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളുര്‍െ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെ.മുരളീധരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുകളില്ലെന്ന് കെ.മുരളീധരന്‍. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെ.സി വേണുഗോപാല്‍; ഷാഫി പറമ്പിലും എ പി അനില്‍കുമാറും കെസിയുടെ മുന്‍നിര പടയാളികള്‍ എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പെന്ന് അദ്ദേഹം ആരാഞ്ഞു. ഓരോ നേതാക്കള്‍ക്കും ഓരോരോ അഭിപ്രായമുണ്ടാകും.എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ അധ്യക്ഷന്‍ ആക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ നംഖൂര്‍; ദുല്‍ഖറിനെ കസ്റ്റംസ് നേരിട്ട് വിളിപ്പിക്കും

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കും. ദുല്‍ഖര്‍ സമര്‍പ്പിച്ച രേഖകളില്‍ പരിശോധന തുടരുകയാണ്. ദുല്‍ഖറിന്റെ അപേക്ഷയില്‍ ഏഴു ദിവസത്തിനകം തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടു നല്‍കണമെന്നാണ് ദുല്‍ഖറിന്റെ ആവശ്യം. കേരളം ഇന്നും പുരുഷാധിപത്യ സമൂഹം, സമൂഹത്തിലെ ഉത്തരവാദിത്തങ്ങള്‍ സ്ത്രീകള്‍ ഏറ്റെടുക്കണം; കെ.കെ ശൈലജ ദുല്‍ഖറിന്റെ അപേക്ഷ കസ്റ്റംസ് അപ്പലേറ്റ് അതോറിറ്റിയായ അഡീഷണല്‍ കമ്മീഷണര്‍ പരിഗണിക്കും. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള […]

കേരളം ഇന്നും പുരുഷാധിപത്യ സമൂഹം, സമൂഹത്തിലെ ഉത്തരവാദിത്തങ്ങള്‍ സ്ത്രീകള്‍ ഏറ്റെടുക്കണം; കെ.കെ ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ ഭാവിയില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവില്ല എന്ന് പറയാന്‍ പറ്റില്ലെന്ന് സിപിഎം നേതാവ് കെ.കെ.ശൈലജ. കേരളം ഇന്നും പുരുഷാധിപത്യ സമൂഹമാണ്. സ്ത്രീകള്‍ സമൂഹത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാന്‍ തയാറാകണം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ആരോഗ്യരംഗത്ത് എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മെച്ചപ്പെടുത്തി മുന്നോട്ടുപോകണമെന്നും കെ.കെ.ശൈലജ പറഞ്ഞു. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണ പരമ്പരയിലെ സംവാദത്തിലാണ് ഇക്കാര്യം ശൈലജ പറഞ്ഞത്.