മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് അനില്‍ അക്കര മത്സരിക്കുക. 15ാം വാര്‍ഡ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം അനിലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തു. 2000 മുതല്‍ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു അനില്‍. മലയാളത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറയുന്നു 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 2003 മുതല്‍ 2010 വരെ പഞ്ചായത്ത് പ്രസിഡന്റ് […]

മലയാളത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറയുന്നു

തിരുവനന്തപുരം: മലയാള ഭാഷയില്‍ എസ്എസ്എല്‍സി പരീക്ഷ ഏഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകള്‍. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികള്‍ മലയാളത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയപ്പോള്‍, 2024-25ല്‍ ഈ കണക്കുകള്‍ 36.56% ആയി കുറഞ്ഞതായാണ് കണക്കുകളില്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ 4,27,017 വിദ്യാര്‍ഥികളില്‍ 1,56,161 വിദ്യാര്‍ഥികള്‍ മാത്രമാണ് മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതിയത്. 2019 ല്‍ 2,43,409 വിദ്യാര്‍ത്ഥികള്‍ മലയാളത്തില്‍ പരീക്ഷ എഴുതിയതിനെക്കാളും 87,000 കുട്ടികള്‍ കുറവ്. ശബരിമലയില്‍ ഇന്നും […]

സെര്‍വിക്കല്‍ കാന്‍സര്‍; സംസ്ഥാനത്ത് പ്രതിരോധകുത്തിവയ്പ്പ് വ്യാപിപ്പിക്കാന്‍ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്നതിനായി എച്ച്പിവി വാക്‌സിന്‍ നല്‍കുന്ന പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കാന്‍ ആരോഗ്യവകുപ്പ്. പ്ലസ്വണ്‍, പ്ലസ്ടു വിദ്യാര്‍ഥിനികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന പദ്ധതിയാണ് ഇത്. കണ്ണൂര്‍ ജില്ലയില്‍ ഈ മാസമാദ്യം വാക്‌സിനേഷന്‍ യജ്ഞം തുടങ്ങിയിരുന്നു. 2030-ഓടെ ഗര്‍ഭാശയഗള അര്‍ബുദം പൂര്‍ണമായും തടയാനുള്ള ലോകാരോഗ്യസംഘടനയുടെ പദ്ധതിയുടെ ഭാഗമാണിത്. ഇനി തട്ടിപ്പ് ഒന്നും നടക്കില്ല; രാജ്യത്ത് ഇ – പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു അര്‍ബുദപ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആരോഗ്യവകുപ്പ് തുടങ്ങിയ ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ കാംപെയ്നിന്റെ ഭാഗമായി ഇതിനോടകം 20 ലക്ഷത്തിലധികംപേരെ […]

മകനെ ഐസിസില്‍ ചേരാന്‍ നിര്‍ബന്ധിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യു.എ.പി.എ ചുമത്തി

തിരുവനന്തപുരം: പതിനാറ് വയസുകാരനെ ഐസിസില്‍ ചേരാന്‍ നിര്‍ബന്ധിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കേസെടുത്തു. വെഞ്ഞാറംമൂട് ആണ് സംഭവം. രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ എന്‍ ഐ എ യു.എ.പി.എ ആണ് ചുമത്തിയത്. പത്തനംതിട്ട സ്വദേശിയായ കുട്ടിയുടെ മാതാവ് വെമ്പായം സ്വദേശിയായ യുവാവിനെ രണ്ടാം വിവാഹം കഴിക്കുന്നതിനിടെ കുട്ടിയെ ഐസിസില്‍ ചേരാന്‍ നിര്‍ബന്ധിച്ചു. നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മാണം ഡിസംബറില്‍; ആദ്യഘട്ടമായി 10 കോടി അനുവദിച്ചു, ആകെ ചെലവ് 20 കോടി കുട്ടി ഇത് നിരസിച്ചതോടെ നാട്ടിലെത്തിച്ച് മതപഠനശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം കണ്ട […]

നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മാണം ഡിസംബറില്‍; ആദ്യഘട്ടമായി 10 കോടി അനുവദിച്ചു, ആകെ ചെലവ് 20 കോടി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മാണം അടുത്ത മാസം മുതല്‍ ആരംഭിക്കും. ചീഫ് പ്രോജക്ട് മാനേജര്‍ കണ്ണന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ മാരിമുത്തു എന്നിവരുടെ നേതൃത്വത്തില്‍ റെയില്‍വേയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. കെട്ടിടം നിര്‍മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ സൗകര്യമുണ്ടോ എന്ന് നോക്കാന്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. റെയില്‍വേ സ്‌റ്റേഷന്റെ ആകെ ചെലവ് 20 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ട നിര്‍മ്മാണത്തിനായി 10 കോടി രൂപ അനുവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം […]

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ അറിഞ്ഞത് വൈകി, കൃഷ്ണകുമാറിനെതിരെ പ്രമീള ശശിധരന്‍

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി കൃഷ്ണകുമാറിനെതിരെ പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ ഗുരുതര വിമര്‍ശനവുമായി രംഗത്തെത്തി. നഗരസഭയിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഏകപക്ഷീയമാണെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കൃഷ്ണകുമാര്‍ പക്ഷത്തിനാണ് മുന്‍തൂക്കം കിട്ടിയതെന്നും പ്രമീള ആരോപിച്ചു. സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ താന്‍ അറിഞ്ഞത് ഇന്നലെ വൈകീട്ടാണെന്നും തനിക്ക് അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും പ്രമീള ശശിധരന്‍ പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]

ഉയരപ്പാത നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ തകര്‍ന്ന് വീണ് അപകടം; പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തത് 3 മണിക്കൂറിന് ശേഷം

ആലപ്പുഴ: അരൂര്‍ – തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ കൂറ്റന്‍ ഗര്‍ഡന്‍ തകര്‍ന്ന് വീണ് അപകടം. ഗര്‍ഡറിനടിയില്‍ കുടുങ്ങിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. പിക്കപ്പ് വാനില്‍ ഡ്രൈവര്‍ ഇരുന്ന ഭാഗത്തിന് മുകളിലേക്ക് തകര്‍ന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ നിലം പതിച്ചാണ് അപകടമുണ്ടായത്. […]

അടിയന്തരമായി ഹാജരാകണം; ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ പത്മകുമാറിന് വീണ്ടും നോട്ടീസ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അടിയന്തരമായി ചോദ്യം ചെയ്യലിന് ഹജരാകാന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസ് അയച്ച് അന്വേഷണ സംഘം. രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീയ് അയക്കുന്നത്. നേരത്തെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പത്മകുമാര്‍ അത് ചെയ്യിരുന്നില്ല. പത്മകുമാറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പ്; പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരും അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ റിമാന്‍ഡ് […]

വിടവാങ്ങല്‍ കളറായില്ല; പ്രതിപക്ഷം അജന്‍ഡ കീറി, മേയര്‍ ഇറങ്ങിപ്പോയി, തൃശൂര്‍ കോര്‍പ്പറേഷന്‍ അവസാന യോഗത്തില്‍ നാടകീയരംഗങ്ങള്‍

തൃശ്ശൂര്‍ : തൃശ്ശൂര്‍ കോര്‍പറേഷന്റെ കൗണ്‍സില്‍ ഹാളിലെ അവസാന യോഗത്തില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറി.യോഗം തുടങ്ങിയപ്പോള്‍ തന്നെ 12 യോഗങ്ങളിലെ മിനിറ്റ്‌സ് മേശപ്പുറത്ത് വെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മിനിറ്റ്‌സ് ലഭ്യമാക്കാതെ യോഗം തുടങ്ങാനാകില്ലെന്ന് പ്രതിപക്ഷ കക്ഷിനേതാവ് രാജന്‍ ജെ. പല്ലന്‍ പറഞ്ഞു. ഇതൊന്നും വകവയ്ക്കാതെ മേയര്‍ അജന്‍ഡ വായിക്കാനാവശ്യപ്പെട്ടു. അതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി മുന്നോട്ടുവരികയും ഇതിനിടെ രാജന്‍ പല്ലന്‍ അജന്‍ഡ പിടിച്ചുവാങ്ങി കീറിക്കയുകയും ചെയ്തു. ബഹളത്തിനിടയില്‍ക്കൂടി മേയര്‍ പുറത്തേക്കിറങ്ങി വാഹനത്തില്‍ക്കയറിപ്പോയി. ബഹളങ്ങള്‍ക്കിടയിലും ഭരണപക്ഷം ശാന്തരായി അവരവരുടെ സീറ്റുകളിലിരുന്നു. […]

ഡല്‍ഹിയിലെ സ്‌ഫോടനം; കേരളത്തില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം; റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പരിശോധന

തിരുവനന്തപുരം: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപത്ത് ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും സുരക്ഷ ശക്തമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. തിരക്കുള്ള സ്ഥലങ്ങളില്‍ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിര്‍ദേശം നല്‍കി. ആരാധനാലയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവടങ്ങളില്‍ പരിശോധന ശക്തമാക്കും. ജില്ലാ പൊലീസ് മേധാവിമാര്‍ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ 112ല്‍ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ചെങ്കോട്ടയ്ക്ക് സമീപം […]