പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു
ചെന്നൈ: എണ്‍പതുകളില്‍ മലയാള ചലച്ചിത്രലോകത്ത് നിരവധി ഹിറ്റുകള്‍ സംഭാവന ചെയ്ത പ്രശസ്ത സംഗീത സംവിധായകന്‍ കെ.ജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. തൃശൂര്‍ ജില്ലയിലെ നെല്ലിക്കുന്നില്‍ 1946 ജൂണ്‍ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം. അക്കാര്‍ഡിയനും കീബോര്‍ഡും മലയാള സിനിമയില്‍ വിപുലമായി ഉപയോഗിച്ചത് അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിലായിരുന്നു. 200 ഓളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. വിവിധ സംഗീത സംവിധായകര്‍ക്കായി 500ലധികം ചിത്രങ്ങളില്‍ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1975ല്‍ പുറത്തിറങ്ങിയ ‘ലൗ ലെറ്റര്‍’ എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. […]