‘പാതി സത്യസന്ധത’ തെളിയിച്ച് പോക്കറ്റടിക്കാരന്‍

ചെറുതുരുത്തി: പോക്കറ്റടിച്ച പേഴ്‌സും പണവും എടുത്ത് ആധാര്‍ കാര്‍ഡ് ഉള്‍പ്പെടയുളള രേഖകള്‍ പോസ്റ്റല്‍ വഴി ഉടമയ്ക്ക് അയച്ചു നല്‍കി ‘പാതി സത്യസന്ധത’ തെളിയിച്ച് മോഷ്ടാവ്. Also Read ;ആസിഫ് അലി ഒഴുകും ദുബയ് മറീനയില്‍; നടന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യ് ആഡംബര നൗക കോഴിക്കോട് വ്യാപാര സ്ഥാപനം നടത്തുന്ന ആറ്റൂര്‍ സന്ദേശി കല്ലൂരിയകത്ത് ഉമ്മറിനാണ് നഷ്ടപ്പെട്ട പേഴ്‌സിലെ വിലപ്പെട്ട രേഖകള്‍ പോസ്റ്റല്‍ വഴി തിരിച്ച് കിട്ടിയത്. ഒരാഴ്ച്ച മുന്‍പാണ് കോഴിക്കോട് നിന്ന് ഷൊര്‍ണൂരിലേക്കുളള ട്രെയിന്‍ കയറുന്നതിനിടെ ഉമ്മറിന്റെ […]

അനിശ്ചിതത്വം മാറാതെ ആര്‍സി, ലൈസന്‍സ് പ്രിന്റിങ്

തിരുവനന്തപുരം: വാഹന റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി), ഡ്രൈവിങ് ലൈസന്‍സ് പ്രിന്റിങ് സംബന്ധിച്ച അനിശ്ചിതാവസ്ഥ മാറിയില്ല. ഇതുവരെ പ്രിന്റ് ചെയ്തതിന്റെ പണം നല്‍കാമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതിന്റെ അടിസ്ഥാനത്തില്‍ 15 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന്റെ കാലതാമസമാണുള്ളത്. Also Read ; ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി 10 ലക്ഷത്തിലേറെ ആര്‍സിയും ലൈസന്‍സുമാണ് അച്ചടിക്കാനുള്ളത്. നവംബര്‍ 27 നു മുടങ്ങിയതാണ് പ്രിന്റിങ്. നിലവില്‍ മോട്ടര്‍ വാഹന വകുപ്പ് ഓഫിസില്‍ ഫെസിലിറ്റി മാനേജ്‌മെന്റ് സേവനങ്ങള്‍ ചെയ്യുന്ന സിഡിറ്റിനു […]

വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊന്ന സംഭവം: പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി

തിരുവനന്തപുരം: മലയാള മനസ്സാക്ഷിയെ ഏറെ ഞെട്ടിപ്പിച്ച ക്രൂരകൃത്യമായിരുന്നു കാട്ടാക്കടയില്‍ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊന്ന സംഭവം. കേസിലെ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‍പെക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് റദ്ദാക്കിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു സംഭവം. ആദ്യ ഘട്ടത്തില്‍ വെറുമൊരു അപകടമരണമെന്ന് കരുതിയ കേസാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൊലപാതകമെന്ന് തെളിഞ്ഞത്. Join with metro post:വാർത്തകൾ വേഗത്തിലറിയാൻ […]