മനുഷ്യ ശരീരത്തിന് കൂടുതല്‍ അപകടകാരി ; 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

രാജ്യത്ത് 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. മനുഷ്യ ശരീരത്തില്‍ അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് മരുന്നുകള്‍ നിരോധിച്ചിരിക്കുന്നത്.പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ അടങ്ങിയ മരുന്നുകളാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍. അവ ”കോക്ടെയ്ല്‍” മരുന്നുകള്‍ എന്നും അറിയപ്പെടും. Also Read ; നരേന്ദ്രമോദി ട്രെയിന്‍ മാര്‍ഗം കീവിലെത്തി ; യുക്രൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി […]