പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് ഇന്ത്യ ആദിത്യ എല്‍ 1 ലക്ഷ്യസ്ഥാനത്ത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ വിജയ വാര്‍ത്ത ലോകത്തെ അറിയിച്ചിരിക്കുന്നത്.ഇന്ന് വൈകീട്ട് നാലോടെയാണ് നിര്‍ണായക ഭ്രമണപഥ മാറ്റം നിര്‍വ്വഹിച്ചത്. ലോകത്തിന്റെ മുഴുവന്‍ സഹകരണത്തോടെയാണ് ഐഎസ്ആര്‍ഒ ബംഗളൂരിലെ ടെലിമെട്രി കേന്ദ്രത്തില്‍ നിന്ന് ഇത് നിര്‍വ്വഹിച്ചത്. ആദിത്യ എല്‍ വണ്‍ നിശ്ചിത ഭ്രമണപഥത്തിലെത്തി. ഇന്ത്യ മറ്റൊരു നാഴികകല്ല് സൃഷ്ടിച്ചെന്ന് പ്രധാനമന്ത്രി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചിരുന്നു. ശാസ്ത്രജ്ഞരുടെ അര്‍പ്പണ ബോധത്തിന്റെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാന്‍ 3 വിജയകരമാക്കിയതിന് പിന്നാലെയാണ് […]