കര്‍ണാടകയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനി ബസിടിച്ച് 13 പേര്‍ മരിച്ചു ; നാല് പേര്‍ ചികിത്സയില്‍

ബെംഗളൂരു: കര്‍ണാടകയിലെ പൂനെ-ബംഗളൂരൂ ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനി ബസിടിച്ച് പതിമൂന്ന് പേര്‍ മരിച്ചു. ഹവേരി ജില്ലയിലെ ഗുണ്ടേനഹള്ളി ക്രോസിന് സമീപത്ത് വച്ച് പുലര്‍ച്ചെ നാല് മണിക്കാണ് അപകടമുണ്ടായത്. പതിനേഴ് പേരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ പതിനൊന്ന് പേര്‍ സംഭവസ്ഥലത്ത് വച്ചും രണ്ട്‌പേര്‍ ആശുപത്രിയില്‍ വച്ചും മരണപ്പെടുകയായിരുന്നു. നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. Also Read ; നാല് വയസുകാരി അതിജീവിത മൊഴി നല്‍കാന്‍ സ്റ്റേഷനില്‍ വരണമെന്ന് നിര്‍ദേശം […]