മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ അമ്മ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബംഗളൂരു: നാലു വയസുകാരനായ മകനെ ഗോവയിലെ ഹോട്ടലില്‍ കൊലപ്പെടുത്തി ബാഗിലാക്കിയ അമ്മയെ കര്‍ണാടക പോലീസ് കസ്റ്റടിയില്‍ എടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെട്ടെന്നുള്ള ദേഷ്യത്തിലാണ് കുട്ടിയുടെ മുഖത്ത് തലയിണ വച്ച് അമര്‍ത്തിയതെന്നും മകന്‍ മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിഭ്രാന്തയായെന്നും തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നും സുചന പോലീസിന് മൊഴി നല്‍കി. ബംഗളൂരുവിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ മൈന്‍ഡ്ഫുള്‍ എ.ഐ ലാബിന്റെ സി.ഇ.ഒയും പശ്ചിമ ബംഗാള്‍ സ്വദേശിയുമായ സുചന സേത്ത് (39) ആയിരുന്നു ഇന്നലെ പോലീസിന്റെ പിടിയിലായത്. കൊലയ്ക്ക് പിന്നാലെ […]