‘പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍’ താരവും ലൈഫ് ഗാര്‍ഡുമായ തമയോ പെറി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ താരവും ലൈഫ് ഗാര്‍ഡും സര്‍ഫിംഗ് പരിശീലകനുമായ തമയോ പെറി (49) സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജൂണ്‍ 23 ന് വൈകുന്നേരം ഹവായിയിലെ ഗോട്ട് ഐലന്‍ഡില്‍ വെച്ചാണ് തമയോ പെറി കൊല്ലപ്പെട്ടത്. Also Read ; കൊച്ചിയില്‍ ടെലിവിഷന്‍ ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം കടലില്‍ സര്‍ഫിംഗിനിടയിലാണ് ആക്രമണമുണ്ടാകുന്നത്. ഇത് നേരില്‍ കണ്ട ഒരു വ്യക്തി അടിയന്തര സേവനങ്ങളിലേക്ക് വിളിക്കുകയും തുടര്‍ന്ന് അധികൃതരെത്തി ജെറ്റ് സ്‌കീ ഉപയോഗിച്ച് പെറിയെ കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. […]