December 22, 2024

പൊതുമുതല്‍ നശിപ്പിച്ച കേസ്; മന്ത്രി പി എ മുഹമ്മദ് റിയാസിന് ജാമ്യം

മലപ്പുറം: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന് ജാമ്യം. 2018ല്‍ മലപ്പുറത്ത് നടന്ന ഡിവൈഎഫ്ഐ മാര്‍ച്ചിലെടുത്ത കേസിലായിരുന്നു മന്ത്രി ജാമ്യമെടുത്തത്. ഡിവൈഎഫ്ഐ മാര്‍ച്ചില്‍ കെഎസ്ആടിസി ബസിന്റെ ചില്ല് തകര്‍ത്തെന്നും 13,000രൂപ നഷ്ടം വരുത്തിയെന്നുമായിരുന്നു കേസ്. പത്ത് പ്രതികളുള്ള കേസില്‍ ഏഴാം പ്രതിയായിരുന്നു മുഹമ്മദ് റിയാസ്. കേസിനെ തുടര്‍ന്ന് മന്ത്രി മലപ്പുറം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് നേരിട്ട് ഹാജരാവുകയും ജാമ്യമെടുക്കുകയും ചെയ്തു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് […]