താന്‍ ബിജപിയിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച്  ശശി തരൂര്‍ എം പി

താന്‍ ബിജപിയിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച്  ശശി തരൂര്‍ എം പി പ്രധാനമന്ത്രിയെ കുറിച്ചുള്ള ലേഖനം ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി കാണരുത്. ലേഖനം ദേശീയ ഐക്യത്തെക്കുറിച്ചാണെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം തരൂര്‍ ബിജെപിയില്‍ ചേരുന്നതിന്റെ സൂചനകളാണെന്ന വിധത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം. Also Read; വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി മോദിയുടെ ഊര്‍ജവും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും ആഗോളവേദികളില്‍ […]

ശശി തരൂരിന്റെ വിദേശയാത്ര ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ച

ഡല്‍ഹി: ശശി തരൂരിന്റെ വിദേശയാത്ര ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ചയെന്ന് വിവരം. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് തുടര്‍യാത്രകളെന്ന വിവരവും പുറത്തുവരുന്നുണ്ട്. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാര്‍ക്കൊപ്പം അതാത് സര്‍ക്കാരുകളുമായി ചര്‍ച്ച നടത്താനാണ് യാത്ര. അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോള്‍ കൂടുതല്‍ രാജ്യങ്ങളെ കൂടി ഒപ്പം നിര്‍ത്താനാണ് തരൂരിന്റെ നയതന്ത്ര നീക്കം. ശശി തരൂരിന്റെ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം തിരിച്ചെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തുകയും […]

‘ട്രംപിന് വഴങ്ങി മോദി രാജ്യത്തെ വഞ്ചിച്ചു, ഈ നാണംകെട്ട വെടിനിര്‍ത്തല്‍ അംഗീകരിക്കാനാവില്ല’: സന്ദീപ് വാര്യര്‍

പാലക്കാട്: അമേരിക്കന്‍ പ്രസിഡന്റ് കണ്ണുരുട്ടിയപ്പോഴേക്കും പാതിവഴിയില്‍ വെടിനിര്‍ത്തലിന് തയ്യാറായ നരേന്ദ്രമോദി ഈ നാടിന്റെ ആത്മാഭിമാനത്തെയാണ് മുറിവേല്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നരേന്ദ്രമോദി അന്ധഭക്തജന സംഘത്തിലെ ആര്‍ക്കെങ്കിലും തെറിവിളിക്കപ്പുറം കൃത്യമായ മറുപടി ഉണ്ടെങ്കില്‍ പറയാം എന്ന് പറഞ്ഞ് ഒരു 7 ചോദ്യങ്ങളും സന്ദീപ് വാര്യരുടെ പോസ്റ്റില്‍ ഉണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക്കിസ്ഥാന്‍ ഭീകരവാദത്തിനെതിരായി താങ്കളുടെ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയതാണ്. […]

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി എന്‍ വാസവന്‍, ഗൗതം അദാനി, കരണ്‍ അദാനി, ശശി തരൂര്‍ എംപി, എം വിന്‍സെന്റ് എംഎല്‍എ തുടങ്ങി നിരവധിപ്പേര്‍ വേദിയില്‍ ചടങ്ങിന് സാക്ഷികളായി. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ നടന്നു കണ്ട ശേഷം 11 മണിയോടെയാണ് മോദി ഉദ്ഘാടന വേദിയില്‍ എത്തിയത്. മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് ഉദ്ഘാടന പ്രസംഗം തുടങ്ങിയ […]

പഹല്‍ഗാം ഭീകരാക്രമണം; ദ്വിദിന സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി മോദി ഡല്‍ഹിയിലെത്തി

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വന്‍ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ദ്വിദിന സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെത്തി. ഔദ്യോഗിക വിരുന്ന് ഒഴിവാക്കി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയാണ് മോദി മടങ്ങിയെത്തിയത്. കൂടിക്കാഴ്ചയില്‍ പഹല്‍ഗാം ഭീകരാക്രമണം ചര്‍ച്ചയായെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൗദി സഹായം വാഗ്ദാനം ചെയ്‌തെന്നും ഭീകരതയെ ഒന്നായി നേരിടാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചുവെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമനും വിദേശയാത്ര വെട്ടിച്ചുരുക്കി ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. Also […]

ഇന്ത്യയാണോ പാകിസ്താനാണോ മികച്ച ക്രിക്കറ്റ് ടീമെന്ന് ചോദ്യം; താന്‍ ക്രിക്കറ്റ് വിദഗ്ധനല്ലെന്ന് മോദി

ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആവേശമാണ്. ഇതില്‍ ഇന്ത്യയാണോ പാകിസ്താനാണോ മികച്ച ടീമെന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉത്തരമാണ് ചര്‍ച്ചയാവുന്നത്. ഏതാണ് മികച്ച ടീമെന്ന ചോദ്യത്തിന് താന്‍ ക്രിക്കറ്റ് വിദഗ്ധനല്ലെന്ന മറുപടിയാണ് മോദി നല്‍കിയത്. ലെക്സ് ഫ്രിഡ്മാനുമൊത്തുള്ള പോഡ്കാസ്റ്റ് സംഭാഷണത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ക്രിക്കറ്റ് കളിയുടെ സാങ്കേതികകാര്യങ്ങളിലേക്ക് വന്നാല്‍ ഞാനതില്‍ ഒരു വിദഗ്ധനല്ല. അതില്‍ വിദഗ്ധരായവര്‍ക്ക് മാത്രമേ ഇക്കാര്യം പറയാനാകൂ. അവര്‍ക്ക് മാത്രമേ ഏത് ടീമാണ് മികച്ചതെന്നും ഏതൊക്കെ താരങ്ങളാണ് മികച്ചുനില്‍ക്കുന്നതെന്നും […]

കേന്ദ്ര ഫണ്ട് വേണമെങ്കില്‍ എന്‍ഡിഎയില്‍ ചേരണമെന്ന് മോദി പറഞ്ഞെന്ന് വെളിപ്പെടുത്തി ഡിഎംകെ

പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി സഖ്യത്തിലേക്ക് ഡിഎംകെയെ ക്ഷണിച്ചിരുന്നെന്ന് പാര്‍ട്ടി ഖജാന്‍ജിയും എംപിയുമായ ടി.ആര്‍ ബാലു. എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ തമിഴ്നാടിനു കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് മോദി സൂചിപ്പിച്ചെന്നും ബാലു പറഞ്ഞു. എന്നാല്‍, ഹിന്ദി അറിയാത്ത ബാലു പ്രധാനമന്ത്രി പറഞ്ഞത് തെറ്റിദ്ധരിച്ചതാവും എന്നാണ് തമിഴ്നാട് ബിജെപി പറയുന്നത്. Also Read; ലഹരി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും വിദ്യാഭ്യാസ മേഖലയില്‍ തമിഴ്നാടിനു കിട്ടേണ്ട വിഹിതം കേന്ദ്രസര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു വകമാറ്റി നല്‍കിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ […]

രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദത്തില്‍

ഡല്‍ഹി: രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വന്‍വിവാദത്തില്‍. ബജറ്റ് സമ്മേളനത്തിലെ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നെന്ന സോണിയയുടെ പ്രതികരണമാണ് വിവാദമായത്. ഒരു മണിക്കൂറിലേറെ നീണ്ട രാഷ്ട്രപതിയുടെ അഭിസംബോധനയോടുള്ള സോണിയ ഗാന്ധിയുടെ ഈ പരമാര്‍ശമാണ് വന്‍ വിവാദമായിരിക്കുന്നത്. പാവം സ്ത്രീ. പ്രസിഡന്റ് വായിച്ച് തളര്‍ന്നു. ഒടുവില്‍ സംസാരിക്കാന്‍ നന്നേ ബുദ്ധി മുട്ടി. പാവം എന്നായിരുന്നു സോണിയയുടെ പ്രതികരണം. Also Read; ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ 27 പേര്‍ കൊച്ചിയില്‍ പിടിയിലായി പിന്നാലെ കടുത്ത അതൃപ്തിയുമായി രാഷ്ട്പതി […]

മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, 40 പേര്‍ക്ക് പരിക്കേറ്റു

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചതായും 40 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. കുംഭമേളക്കിടെ അമൃത് സ്‌നാനത്തിനിടെ ബാരിക്കേട് തകര്‍ന്നാണ് അപകടമുണ്ടായത്. തിരക്ക് പരിഗണിച്ച് തുടര്‍ സ്‌നാനം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് വീണ്ടും പുനരാരംഭിച്ചു. അതേസമയം അപകടത്തില്‍ മരണം സംഭവിച്ചുവെന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. മഹാകുംഭമേളയിലെ വിശേഷ ദിവസം ഒരു കോടി പേരെങ്കിലും പങ്കെടുത്തതായാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. Also Read ; നെന്മാറ ഇരട്ടക്കൊല ; ലോക്കപ്പിലെത്തിയ പ്രതി […]

മന്‍മോഹന്‍ സിങിനോടുള്ള അനാദരവ് ; സംസ്‌കാര ചടങ്ങിനിടെ മുഖ്യമന്ത്രി ഹോട്ടല്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് വി ഡി സതീശന്‍

കൊച്ചി : മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കേരളത്തിന്റെ മുഖ്യമന്ത്രി ഹോട്ടല്‍ സമുച്ചയത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് വി ഡി സതീശന്‍. കൊച്ചി വിമാനത്താവളത്തില്‍ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. Also Read ; നവീന്‍ ബാബുവിന്റെ മരണം ; പ്രശാന്തിന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു പത്തു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിന്റെ സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹിയില്‍ നടക്കുമ്പോള്‍, ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനിടെ കൊച്ചി വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ പോലെ ഒരാള്‍ വന്ന് […]