നവകേരള സദസിന് കുട്ടികളെ പങ്കെടുപ്പിക്കണം; സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നു

കൊച്ചി: നവകേരള സദസിന് കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തിങ്കളാഴ്ചക്കുള്ളില്‍ ഉത്തരവ് പിന്‍വലിക്കുമെന്നാണ് ഉറപ്പ്. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത് ചോദ്യം ചെയ്ത് കാസര്‍കോട് സ്വദേശിയായ ഫിലിപ്പ് നല്‍കിയ ഉപഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് പറഞ്ഞത്. സര്‍ക്കാരിന്റെ ഉറപ്പ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രേഖപ്പെടുത്തി. നിലമ്പൂരില്‍ കുട്ടികളെ പങ്കെടുപ്പിച്ച് നവകേരള സദസ് വിളംബര ജാഥ നടത്തിയതില്‍ […]