പ്രതിഷേധം ഫലം കണ്ടു, നൂറനാട് മണ്ണെടുപ്പ് നിര്‍ത്തിവെക്കും

ആലപ്പുഴ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആലപ്പുഴ നൂറനാട് മലകള്‍ ഇടിച്ച് മണ്ണ് എടുക്കുന്നത് നിര്‍ത്തിവെക്കും. കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനമെടുക്കുകയും മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിടുകയും ചെയ്തു. മന്ത്രി പി പ്രസാദ് ഇന്ന് സ്ഥലത്തെത്തി പ്രതിഷേധക്കാരെ കാണുന്നതോടോപ്പം മലയിടിക്കരുതെന്ന ശക്തമായ നിലപാടാണ് തനിക്കുള്ളതെന്ന് അതിന് സാധ്യമായ എല്ലാ നടപടികളിലേക്കും നീങ്ങുമെന്നും മന്ത്രി പറഞ്ഞിരുന്നു. പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നല്‍കിയതെന്നും ഇക്കാര്യം ബോധ്യപ്പെട്ടെന്നും സര്‍വ്വകക്ഷി യോഗത്തിന് ശേഷം […]