ജമ്മു കശ്മീരിലേക്ക് ഉറ്റുനോക്കി രാജ്യം ; ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും സ്വാഗതമെന്ന് ഫാറൂഖ് അബ്ദുള്ള,നിലപാട് മാറ്റി ഒമര്‍ അബ്ദുള്ള
ഡല്‍ഹി: ജമ്മു കശ്മീര്‍ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രാജ്യം ഒന്നാകെ കശ്മീരിലേക്ക് ഉറ്റുനോക്കുകയാണ്. കശ്മീരില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് – എന്‍സി സഖ്യം മുന്നിട്ടെങ്കിലും നിലവില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതോടെ കശ്മീരില്‍ സ്വതന്ത്രരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നതിനിടെ പ്രതികരണവുമായി ഫാറൂഖ് അബ്ദുള്ള രംഗത്തെത്തി. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും സ്വാഗതമെന്നാണ് ഫറൂക്ക് അബ്ദുള്ള പ്രതികരിച്ചത്. Also Read ; ഹരിയാന തെരഞ്ഞെടുപ്പില്‍ വന്‍ […]