എം എല്‍ എമാരെ നഷ്ടമായതിന്റെ വേദനയില്‍ എന്ത് തോന്നുന്നു? തേജസ്വി യാദവിനെ പരിഹസിച്ച് ഒവൈസി
പറ്റ്‌ന: ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുന്നണി മാറിയതിന് പിന്നാലെ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജ്വസി യാദവിനെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. നേരത്തെ ഒവൈസിയുടെ പാര്‍ട്ടിയിലെ നാല് എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നിതീഷ് മുന്നണി വിട്ടതിനെ ഒവൈസി വിമര്‍ശിച്ചത്. 2022 ജൂണിലായിരുന്നു എഐഎംഐഎമ്മിന്റെ നാല് എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നത്. 2020ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളിലാണ് ഒവൈസിയുടെ പാര്‍ട്ടി വിജയിച്ചത്. രണ്ടുവര്‍ഷത്തിന് ശേഷം ഇവര്‍ ആര്‍ജെഡിയിലേക്ക് ചേക്കേറി. ഇതോടെ […]