November 21, 2024

പോളിങ് കുറഞ്ഞത് യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല, പാര്‍ട്ടിയില്‍ ആരും സംഘര്‍ഷം പ്രതീക്ഷിക്കേണ്ട : കെ മുരളീധരന്‍

തിരുവനന്തപുരം: പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ 2021 നെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ ഈ കുറവ് യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫിന്റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വന്നിട്ടില്ല. പാലക്കാട് യുഡിഎഫിന് നല്ല വിജയപ്രതീക്ഷയുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പോളിങ് കുറഞ്ഞിരുന്നു. പോളിങ് ശതമാനം കുറയുന്നത് സുഖകരമായി തോന്നുന്നില്ലെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. Also Read ; രാഹുലിനോടുള്ള അതൃപ്തി,പാലക്കാട്ടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ബിജെപിക്ക് വോട്ട് ചെയ്തു : സി കൃഷ്ണകുമാര്‍ […]

രാഹുലിനോടുള്ള അതൃപ്തി,പാലക്കാട്ടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ബിജെപിക്ക് വോട്ട് ചെയ്തു : സി കൃഷ്ണകുമാര്‍

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തോല്‍പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ശ്രമിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകൂമാര്‍. അത്തരത്തിലുള്ള പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാട് യുഡിഎഫിനുള്ളില്‍ അടിയൊഴുക്ക് ധാരാളമായി ഉണ്ടായെന്നും രാഹുലിന്റെ പല പരാമര്‍ശങ്ങളും അനുഭാവികളില്‍ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. Also Read ; പാലക്കാട് ആകെ പോളിങ് 70.51% ; നഗരസഭയില്‍ പോളിങ് കൂടി, നെഞ്ചിടിപ്പേറി മുന്നണികള്‍ അതേസമയം പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പ് കാലത്തുടനീളം പാര്‍ട്ടി […]

പാലക്കാട് ആകെ പോളിങ് 70.51% ; നഗരസഭയില്‍ പോളിങ് കൂടി, നെഞ്ചിടിപ്പേറി മുന്നണികള്‍

പാലക്കാട്: കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാലക്കാട് ഇക്കുറി പോളിങ് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. 70.51% ആണ് ഇത്തവണ രേഖപ്പെടുത്തിയ പോളിങ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 73.71 ശതമാനമായിരുന്നതാണ് ഇത്തവണ 70.51 ആയത്. അതേസമയം ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞിട്ടില്ലെന്ന അവകാശ വാദത്തിലാണ് യുഡിഎഫ്. നഗരസഭയില്‍ പോളിങ് കൂടിയത് നേട്ടമാകുമെന്ന കണക്കൂട്ടലിലാണ് ബിജെപിയും. എന്നാല്‍ പ്രതീക്ഷ ഒട്ടും കൈവിടാതെ ഇടതുമുന്നണിയും രംഗത്തുണ്ട്. Also Read ; കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു ; ആശങ്കയുടെ 6 മണിക്കൂര്‍, ഒടുവില്‍ […]

രാഹുലിനെ തടഞ്ഞ് എല്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ ; ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം

പാലക്കാട്: വോട്ടെടുപ്പ് നടക്കുന്ന പാലക്കാട്ടെ മണ്ഡലത്തില്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാര്‍. വെണ്ണക്കരയിലെ പോളിംഗ് ബൂത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ശ്രമമുണ്ടായത്. Also Read; അയല്‍വാസിയുടെ പ്രാവ് വീട്ടിലെത്തി ശല്യംചെയ്തു ; തര്‍ക്കം കലാശിച്ചത് വെടിവയ്പ്പില്‍, 8 പേര്‍ ആശുപത്രിയില്‍ 7 പേര്‍ അറസ്റ്റില്‍ രാഹുല്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞത്. പിന്നാലെ ഉണ്ടായ […]

പാലക്കാടിനെ വഞ്ചിച്ച ഷാഫിക്കെതിരായ ജനവിധിയാകും ഇന്നത്തേതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ പാലക്കാടിന്റെ വികസനത്തിനുള്ള വോട്ടാണ് ജനങ്ങള്‍ ഇപ്രാവശ്യം രേഖപ്പെടുത്തുക എന്ന് പറഞ്ഞു. ചരിത്രപരമായ വിധിയെഴുത്ത് ഇത്തവണ ഉണ്ടാകുമെന്നും പാലക്കാടിനെ വഞ്ചിച്ചുപോയ ഷാഫി പറമ്പിലിനെതിരായ ജനവിധി കൂടിയാകും ഇന്നത്തേത് എന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ പോളിങ് കുറഞ്ഞതിന് കാരണവും രാഹുല്‍ വയനാടിനെ വഞ്ചിച്ചതാണ്. അതുപോലെ തന്നെയാണ് പാലക്കാടിന്റെയും അവസ്ഥയെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. കഴിഞ്ഞ തവണ മെട്രോമാന്‍ ഇ ശ്രീധരന്‍ പരാജയപ്പെട്ട ചരിത്രവും പാലക്കാടുകാര്‍ തിരുത്തുമെന്നും കൃഷ്ണകുമാര്‍ […]

പാലക്കാട് വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട് വിധിയെഴുതുമ്പോള്‍ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ് ആണ് മണ്ഡലത്തില്‍ നിന്നും രേഖപ്പെടുത്തിയത്.ഭൂരിഭാഗം പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. വോട്ടെടുപ്പില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 184 ബൂത്തുകളിലും വോട്ടെടുപ്പ് തുടരുകയാണ്. മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിയിരുന്നു. ആദ്യം തന്നെ വോട്ട് ചെയ്ത് പിന്നീടുള്ള തിരക്ക് ഒഴിവാക്കാനാണ് […]

പാലക്കാട് രാഹുലിന് വേണ്ടി ഷാഫി എത്ര ഓടിനടന്നിട്ടും കാര്യമില്ല, ആദ്യം കുത്ത് കിട്ടാന്‍ പോകുന്നത് രാഹുലില്‍ നിന്ന് : പത്മജ വേണുഗോപാല്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിലിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. പാലക്കാട് ഷാഫി രാഹുലിന് വേണ്ടി ഓടിനടന്നിട്ട് ഒരു കാര്യവുമില്ലെന്നും, ആദ്യം കുത്തുത രാഹുല്‍ തന്നെയായിരിക്കുമെന്നുമായിരുന്നു പത്മജയുടെ വിമര്‍ശനം. Also Read ; ബിജെപി എന്തോ സംഭവമാണെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് :മന്ത്രി മുഹമ്മദ് റിയാസ് തന്റെ അമ്മയെ അപമാനിച്ചതില്‍ രാഹുല്‍ ഇനിയും മാപ്പ് പറയാന്‍ തയ്യാറായിട്ടില്ലെന്നും പത്മജ പറഞ്ഞു. ഈ അഹങ്കാരിയായ ആളെയാണോ പാലക്കാട് എംഎല്‍എയായി വേണ്ടത്? തന്റെ അമ്മയ്‌ക്കെതിരെ […]

ബിജെപി എന്തോ സംഭവമാണെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് :മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: ബിജെപി എന്തോ സംഭവമാണെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലക്കാട്ടെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും മന്ത്രി പറഞ്ഞു. Also Read ; ബലാത്സംഗ കേസ് ; നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ‘ഇതുവരെ നടത്തിയ വര്‍ഗീയ പ്രസംഗങ്ങളെ സന്ദീപ് വാര്യര്‍ തള്ളിപ്പറയും എന്നാണ് കരുതിയത്. എന്നാല്‍ ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയാണ് സന്ദീപ് ചെയ്യുന്നത്. ഇതുവരെ ബിജെപിയില്‍ ഇരുന്ന് ഇടതുപക്ഷത്തിനെതിരെ സംസാരിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇരുന്ന് ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്നു’, റിയാസ് […]

പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം ; നാളെ പോളിങ് ബൂത്തിലേക്ക്

പാലക്കാട്: ആവേശക്കടലായി മാറിയ കൊട്ടിക്കലാശത്തോടെ ഒരു മാസമായി നീണ്ടുനിന്ന പാലക്കാടന്‍ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് തിരശീല വീണു. ഇന്ന് പാലക്കാട് നിശബ്ദ പ്രചാരണവും നാളെ വിധിയെഴുത്തും. നിരവധി അപ്രതീക്ഷിത ട്വിസ്റ്റുകള്‍ നിറഞ്ഞ ഈ ഉപതെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്. ഷാഫി പറമ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് പിടിച്ചെടുത്ത പാലക്കാട് മണ്ഡലം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ ഉള്‍പോര് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി […]

‘മുരളിയേട്ടന്‍ സഹോദര തുല്യന്‍, മുരളിയേട്ടനും കോണ്‍ഗ്രസിനുമൊപ്പം ഉണ്ടാകും’ ; വേദി പങ്കിട്ട് സന്ദീപും മുരളീധരനും

പാലക്കാട്: കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരനൊപ്പെ വേദി പങ്കിട്ടു. ശ്രീകൃഷ്ണപുരത്തെ പരിപാടിയിലാണ് മുരളീധരനൊപ്പം സന്ദീപ് വേദി പങ്കിട്ടത്.മുരളീധരനെ വാനോളം പുകഴ്ത്തിയാണ് സന്ദീപ് പ്രസംഗിച്ചത്. മുരളീധരനെ മുരളിയേട്ടന്‍ എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രസംഗം തുടങ്ങിയത്. Also Read ; ഇരട്ട വോട്ടുള്ളവരുടെ വോട്ട് നിലനിര്‍ത്തുമെന്ന് കളക്ടര്‍ ; കോടതിയിലേക്ക് പോകുമെന്ന് സിപിഎം, ആദ്യം പരാതി നല്‍കിയത് യുഡിഎഫെന്ന് രാഹുല്‍ ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്.ആനയെയും മോഹന്‍ലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല.ഏറ്റവും ഇഷ്ടമുള്ള […]