പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്നെത്തും ; ഇന്നും നാളെയുമായി 6 പൊതുപരിപാടികളില്‍ പങ്കെടുക്കും
പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എത്തും. ഇന്നും നാളെയുമായി 6 പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഉപതെരഞ്ഞെടുപ്പ് ചൂട് ഏറ്റവും കൂടുതലുള്ള പാലക്കാട് 20ന് ജനങ്ങള്‍ വിധിയെഴുതുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് രാഷ്ട്രീയ കേരളം ഒന്നാകെ ഉറ്റുനോക്കുകയാണ്. ഇന്ന് രാവിലെ 11 മണിക്ക് മേപ്പറമ്പിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പൊതു സമ്മേളനം. തുടര്‍ന്ന് വൈകീട്ട് 5 ന് മാത്തൂരും, 6 മണിക്ക് കൊടുന്തിരപ്പള്ളിയിലും മുഖ്യമന്ത്രി പങ്കെടുക്കും. Also Read ; വൃശ്ചിക പുലരിയില്‍ […]