ട്രോളി ബാഗ് വിവാദം എല്‍ഡിഎഫിന് വോട്ടായി മാറും: എം വി ഗോവിന്ദന്‍

പാലക്കാട്: ട്രോളി ബാഗ് വിവാദം എല്‍ഡിഎഫിന് പാലക്കാട് വോട്ടായി മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാട്ട് നടക്കാന്‍ പോകുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ എല്ലാവരുടെയും ഫോക്കസ് പോയിന്റായി മാറിയിരിക്കുന്നത് പാലക്കാടാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാടിനെ പിന്‍തളളി പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ച് ഏറ്റവും ആവേശകരമായ കാര്യമാണ്. Also Read; നീലേശ്വരം വെടിക്കെട്ട് അപകടം ; […]