• India

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം; പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമിട്ട് പണ്ടാര അടുപ്പില്‍ തീപകര്‍ന്നു. പത്തരയ്ക്കാണ് ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും വൈകി. ക്ഷേത്രം തന്ത്രിയാണ് ശ്രീകോവിലില്‍ നിന്നും ദീപം മേല്‍ശാന്തി വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്ക് കൈമാറിയത്. ക്ഷേത്ര നടപന്തലിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. അതില്‍ നിന്നാണ് ക്ഷേത്രത്തിന് മുന്‍വശത്തുള്ള അടുപ്പില്‍ തീപകര്‍ന്നത്. Also Read ;മീന്‍പിടുത്തത്തിനിടെ മരണം; നഷ്ടപരിഹാരം അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി ഉച്ചയ്ക്ക് രണ്ടരക്കാണ് പൊങ്കാല നിവേദ്യം അര്‍പ്പിക്കുക. തലസ്ഥാനം ജനസാഗരമാണ്. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. […]