അന്ന് പിണറായി പരനാറിയെന്ന് വിളിച്ചു, ഇന്ന് എന്‍ കെ തോല്‍പ്പിക്കാനാകാത്ത സ്ഥാനാര്‍ഥി, സി പി ഐ എം ആരെയിറക്കും ഗോദയില്‍? രണ്ട് പേരുകള്‍ മുന്നിലുണ്ട്
കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന്‍ വീണ്ടും മല്‍സരിക്കാനെത്തുന്നതോടെ സിപിഎം ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ തന്നെ കളത്തിലിറക്കാനുള്ള ആലോചനയില്‍. ജാതി സമവാക്യങ്ങള്‍ സ്വാധീനിക്കുന്ന മണ്ഡലത്തില്‍ മുന്‍ മാവേലിക്കര എംപി സിഎസ് സുജാതയെ സജീവമായി പരിഗണിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന സൂചന. ഒപ്പം എം സ്വരാജിന്റെയും പേരും ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയിലെ നേതൃത്വത്തിലുണ്ടായിരുന്ന ഏക വനിതാ നേതാവ് കൂടിയായിരുന്നു സിഎസ് സുജാത. പ്രേമചന്ദ്രനെതിരെ സുജാത മല്‍സരത്തിനെത്തിയാല്‍ […]