കാട്ടുകുരങ്ങ് പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ് ; സുധാകരന്റേത് സെല്‍ഫ് ഗോളാണ്, പ്രതികരിച്ചത് കണ്ണാടി നോക്കി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ആര്‍എസ്എസ് തണലില്‍ വളരുന്ന കാട്ടുകുരങ്ങന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സുധാകരന്‍ പ്രതികരിച്ചത് കണ്ണാടി നോക്കിയാണെന്നും റിയാസ് തിരിച്ചടിച്ചു. Also Read ; ‘പി ആര്‍ ഏജന്‍സി മുഖേന അഭിമുഖം നല്‍കുന്നത് സംഘപരിവാറിനെ സഹായിക്കാന്‍’; പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല ശാഖയ്ക്ക് കാവല്‍ നിന്നതായി പ്രഖ്യാപിച്ച ആളാണ് സുധാകരന്‍. വേണമെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതും സുധാകരനാണ്. […]