കോണ്‍ഗ്രസ് പ്രണബ് മുഖര്‍ജിയോട് അനാദരവ് കാട്ടിയിട്ടില്ലെന്ന് മകന്‍ അഭിജിത്ത്

ഡല്‍ഹി: പ്രണബ് മുഖര്‍ജിയോട് കോണ്‍ഗ്രസ് അനാദരവ് കാട്ടിയെന്ന മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയുടെ പ്രസ്താവന തള്ളി സഹോദരന്‍ അഭിജിത്ത് ബാനര്‍ജി രംഗത്തെത്തി. കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴാണ് അച്ഛന്‍ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. വിലാപയാത്ര നടത്താമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധിയടക്കം നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നെന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു. കോണ്‍ഗ്രസ് അനുശോചന യോഗം ചേരാതിരുന്നതിനെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. Also Read […]