ഭാരത് ആദിവാസി പാര്‍ട്ടി കരുത്തറിയിച്ചു…

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജസ്ഥാനില്‍ രൂപവത്കരിച്ച ഭാരത് ആദിവാസി പാര്‍ട്ടിക്ക് രാജസ്ഥാനിലും മധ്യപ്രദേശിലുമായി നാല് സീറ്റ് ലഭിച്ചു. ബി എ പിക്ക് മധ്യപ്രദേശില്‍ രത്‌ലാം ജില്ലയിലെ സെയ്‌ലാന സീറ്റിലാണ് വിജയം. രാജസ്ഥാനില്‍ ദാരിയ വാഡിലും അസ്പൂരിലും ചൊരാസിയിലുമാണ് ജയം. ഏക പരിസ്ഥിതി അനുകൂല പാര്‍ട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന ബി എ പി 2017 ല്‍ രൂപവത്കരിച്ച ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞവരുടെ കൂട്ടായ്മയാണ്. രാജസ്ഥാനിലെ ചൊരാസി എം എല്‍ എയും ഗോത്രവര്‍ഗ നേതാവുമായ രാജ്കുമാര്‍ റോത്തിന്റെ നേതൃത്വത്തിലാണ് […]