ചെങ്കണ്ണിന് സ്വയം ചികിത്സഅരുത് സൂക്ഷിക്കുക
കേരളത്തിൽ ഉടനീളം ചെങ്കണ്ണ് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചൂടുള്ള കാലാവസ്ഥയും ഇടയ്ക്കിടെ പെയ്യുന്ന മഴയും ഇതിന് കാരണമാകുന്നു. കണ്ണിന് ചുവപ്പ്,വേദന,പഴുപ്പ്,കൂടുതല്‍ കണ്ണൂനീര്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ചെങ്കണ്ണ് പല വിധത്തില്‍ ഉണ്ടാകുന്നുണ്ട് .വൈറസ് മൂലമുള്ള ചെങ്കണ്ണ് കണ്ണിന്റെ കൃഷ്ണമണിയെ ബാധിക്കുന്നതും കാഴ്ചക്കുറവുണ്ടാക്കുന്നതുമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ *രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അംഗീകൃത ഡോക്ടറെ കണ്ട ശേഷമേ മരുന്നുകള്‍ ഉപയോഗിക്കാവൂ. *സ്വയം ചികിത്സ ചെയ്യാതിരിക്കിക. *കണ്ണില്‍ ഇടയ്ക്കിടെ തൊടുന്നതും തിരുമ്മുന്നതും ഒഴിവാക്കുക. *കണ്ണില്‍ തൊട്ട കൈകള്‍ വൃത്തിയായി കഴുകുക. *രോഗി ഉപയോഗിക്കുന്ന ടൗവ്വലുകളും ഷീറ്റുകളും […]