റോബിന്‍ ബസിനെ വീണ്ടും തടഞ്ഞ് എംവിഡി

കൊച്ചി: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ റോബിന്‍ ബസിനെ മൂവാറ്റുപുഴയില്‍ വെച്ച് എംവിഡി പിടികൂടി. ബസ് പരിശോധിച്ച ശേഷം വിട്ട് നല്‍കി. പത്തനംതിട്ടയില്‍ നിന്ന പുറപ്പട്ട ബസ് ഇന്ന് രണ്ടാം തവണയാണ് തടയുന്നത്. പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമപോരാട്ടം നടത്തിയിരുന്ന റോബിന്‍ ബസ് ഒരു മാസത്തിന് ശേഷമാണ് ഇന്ന് രാവിലെ വീണ്ടും സര്‍വീസിനിറങ്ങിയത്. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് സര്‍വീസ് ആരംഭിച്ച് രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ മൈലപ്രയില്‍ വെച്ച് […]

റോബിന്‍ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: റോബിന്‍ ബസ് ഉടമ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് ലഭ്യമാകുന്ന വിവരം. കോടതി വാറണ്ടിനെ തുടര്‍ന്നാണ് അറസ്റ്റ്. പോലീസ് സംഘം ഗിരീഷുമായി എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികള്‍. ഇന്ന് തന്നെ ഗിരീഷിനെ കോടതിയില്‍ ഹാജരാക്കാനാണ് ശ്രമം. ഗിരീഷ് 2012ല്‍ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. എന്നാല്‍ ഇത് പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നുണ്ട്. […]

ഇത്തവണ പിഴയല്ല; റോബിന്‍ ബസ് പിടിച്ചെടുത്ത് എംവിഡി

പത്തനംതിട്ട: റോബിന്‍ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തവണ പിഴയില്‍ ഒതുക്കാതെ റോബിന്‍ ബസ് പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി എംവിഡി പിടിച്ചെടുത്തു. കൂടാതെ ബസിനെതിരെ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി പിടിച്ചെടുത്ത ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റി. വന്‍ പോലീസ് സന്നാഹത്തോടെയാണ് എംവിഡി കര്‍ശന നടപടി എടുത്തത്. ബസ് പിടിച്ചെടുത്തത് അന്യായമാണെന്നും കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും റോബിന്‍ ബസ് നടത്തിപ്പുകാര്‍ […]