• India

താരസംഘടനയിലെ കൂട്ടരാജിയില്‍ ഭിന്നത ; രാജിവെച്ചിട്ടില്ലെന്ന് സരയു, വ്യക്തിപരമായി രാജിയോട് താല്‍പര്യമില്ലെന്ന് അനന്യ

കൊച്ചി: എഎംഎംഎയിലെ കൂട്ട രാജിയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഭിന്നത. രാജിവെച്ചിട്ടില്ലെന്നും വിയോജിപ്പോടുകൂടിയാണ് രാജിയെന്നും താരങ്ങള്‍ വ്യക്തമാക്കി. കൂട്ടരാജിയെന്ന തീരുമാനം ഏകകണ്ഠമായിട്ടല്ല എടുത്തതെന്ന് നടി സരയു പ്രതികരിച്ചു. കൂടാതെ വിനു മോഹന്‍, ടൊവിനോ, അനന്യ, ജഗദീഷ് എന്നിവര്‍ക്കും കൂട്ടരാജിയില്‍ വിയോജിപ്പ് ഉണ്ട്. ‘ഐകകണ്ഠേനയാണ് രാജിയെന്ന് പറയാന്‍ കഴിയില്ല. ഞാന്‍ ഇതുവരെ രാജിസമര്‍പ്പിച്ചിട്ടില്ല. രാജി സമര്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് യോഗത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഭൂരിപക്ഷ തീരുമാനത്തിലാണ് കൂട്ടരാജി. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. പ്രസിഡന്റ് അടക്കമുള്ളവരുടെ തീരുമാനത്തില്‍ വിയോജിപ്പ് ഉണ്ട്’, എന്നായിരുന്നു സരയുവിന്റെ പ്രതികരണം.അതേസമയം […]