ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനവും എത്തി
ദില്ലി: ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ദില്ലിയിലെത്തി. 235 ഇന്ത്യക്കാരാണ് ഓപ്പറേഷൻ അജയ് യുടെ ഭാഗമായ രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. നിലവിൽ 20 മലയാളികളാണ് ഇന്ത്യയിലേക്ക് മടങ്ങാൻ ദില്ലി കേരള ഹൗസിൽ രജിസ്റ്റർ ചെയ്തത്. ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. Also Read; മലപ്പുറം സ്വദേശിയായ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായി ദില്ലിയിൽ എത്തിയവർ നേരിട്ട് നാട്ടിലേക്ക് മടങ്ങും. ദില്ലിയിൽ തങ്ങണം എന്നുള്ളവർക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. […]