മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ആര്‍.ഹരി അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ആര്‍.ഹരി (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആര്‍.ഹരിയുടെ മൃതദേഹം എളമക്കരയിലെ ആര്‍എസ്എസ് കാര്യലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ദേശീയ നേതാക്കള്‍ അടക്കം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആണ് ആര്‍ ഹരി. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കൊങ്ങിണി, ബംഗാളി ഭാഷകളില്‍ നിരവധി പുസ്തകങ്ങള്‍ എഴുതി. ടാറ്റ ഓയില്‍ മില്‍സില്‍ അസി. അക്കൗണ്ടന്റായിരുന്ന […]