• India

സിറിയ വിമതര്‍ പിടിച്ചെടുത്തതോടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍

ദമാസ്‌ക്കസ്: സിറിയന്‍ ഭരണം വിമതര്‍ പിടിച്ചെടുത്തതിന് പിന്നാലെ സിറിയന്‍ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേല്‍. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ വിമതരുടെ കൈയില്‍ എത്താതിരിക്കാനാണ് ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തത്. കഴിഞ്ഞ ദിവസമാണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ വിമതര്‍ ഭരണം പിടിച്ചെടുത്തത്. സംഘര്‍ഷം രൂക്ഷമായതോടെ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് കുടുംബത്തോടൊപ്പം രാജ്യം വിട്ടിരുന്നു. അദ്ദേഹം മോസ്‌കോയിലെത്തിയെന്നാണ് വിവരം. അദ്ദേഹത്തിന് അഭയം നല്‍കുമെന്ന് റഷ്യ വ്യക്തമക്കിയിട്ടുണ്ട്. ഇത്രകാലവും അസദ് രാജ്യത്തെ ഇറാന്റെ താല്പര്യത്തിന് […]