സ്വര്‍ണക്കടത്തില്‍ പുതുവഴികള്‍ തേടി കള്ളക്കടത്തുകാര്‍

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജ്യൂസ് പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ യാത്രക്കാരനില്‍ നിന്ന് നാല് കിലോ സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നത്. ബാങ്കോക്കില്‍ നിന്നെത്തിയ ഇന്ത്യക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്. വിപണിയില്‍ രണ്ട് കോടിയിലധികം വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ജ്യൂസ് പാക്കറ്റുകളില്‍ ബിസ്‌കറ്റ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ പരിശോധിച്ചത്. എന്നാല്‍ ആദ്യം സ്വര്‍ണമൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ജ്യൂസ് പാക്കറ്റന്റെ അസാധാരണ ഭാരത്തില്‍ സംശയം തോന്നി പരിശേധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. Also Read; പ്രവാസികള്‍ക്ക് ആശ്വാസം, […]