ഓട്ടോറിക്ഷയില്‍ ഇനി കേരളം മുഴുവന്‍ കറങ്ങാം ; ‘ഓട്ടോറിക്ഷ ഇന്‍ ദ സ്‌റ്റേറ്റ്’ എന്ന പെര്‍മിറ്റിലേക്ക് മാറും
തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് ഇനി മുതല്‍ കേരളം മുഴുവന്‍ സര്‍വീസ് നടത്താം. സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെര്‍മിറ്റില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഈ വിഷയത്തില്‍ തീരുമാനമുണ്ടായത്. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏര്യാ കമ്മിറ്റി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പെര്‍മിറ്റിലെ ഇളവ്. Also Read ; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്കാലികമായി അവസാനിപ്പിച്ചു ; ഡ്രഡ്ജര്‍ എത്തിച്ച ശേഷം തിരച്ചില്‍ തുടരും പെര്‍മിറ്റില്‍ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റ് ആയി രജിസ്ട്രര്‍ ചെയ്യണം. […]