കോടതിവിധി ഉണ്ടായിട്ടും ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കാതെ സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും സ്‌കൂളുകളില്‍ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ‘എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം’ പാഠ്യപദ്ധതി സമീപനമായി പ്രഖ്യാപിച്ചിരിക്കേയാണ് ഈ അലംഭാവം. Also Read; രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം ഉത്തര്‍പ്രദേശിലെ ഒരു കേസ് പരിഗണിച്ച് 2021 ഒക്ടോബറിലായിരുന്നു സുപ്രീംകോടതി ഇതു സംബന്ധിച്ചവിധി പുറപ്പെടുവിച്ചത്. എല്ലാ സംസ്ഥാനങ്ങളും വിദ്യാലയങ്ങളില്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കണമെന്നായിരുന്നു ഉത്തരവ്. നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. എന്നാല്‍, കേരളം ഇതില്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. […]