• India

തൃശൂര്‍ പൂരത്തിലെ പോലീസ് ഇടപെടല്‍ ; സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് സ്ഥാനമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയില്‍ അഴിച്ചു പണി. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ ഐപിഎസിനെ സ്ഥാനത്ത് നിന്ന് മാറ്റി. പകരം പുതിയ സിറ്റി പോലീസ് കമ്മീഷണറായി ആര്‍ ഇളങ്കോ ഐപിഎസിനെ നിയമിച്ചു. അങ്കിത് അശോകന്റെ പുതിയ നിയമനം സംബന്ധിച്ച് ഉത്തരവ് പിന്നീട് അറിയിക്കും. അതേസമയം എറണാംകുളം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ എസ് പിയുടെ പോസ്റ്റ് രൂപീകരിച്ചു.കെ ഇ ബൈജുവിനാണ് പ്രസ്തുത പോസ്റ്റിലേക്ക് നിയമനം നല്‍കിയിരിക്കുന്നത്. Also Read ; ജനം തോല്‍പ്പിച്ചവരുടെ നെഞ്ചത്ത് കുത്തിയിട്ട് […]

പുകമറ മാറി ; സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരും

ഡല്‍ഹി: കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് സുരേഷ് ഗോപി.സഹമന്ത്രി സ്ഥാനം നല്‍കിയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പുമായി എത്തിയത്. മോദി മന്ത്രിസഭയില്‍ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. Also Read ; തൃശൂര്‍ ഡിസിസി ഓഫീസിലെ വിവാദങ്ങള്‍ക്ക് വിരാമം; ജോസ് വള്ളൂരും എംപി വിന്‍സെന്റും രാജിവെച്ചു സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നത്. സുരേഷ് ഗോപി ഉറപ്പിച്ച മന്ത്രിസ്ഥാനത്തില്‍. രാവിലെ മുതല്‍ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവില്‍ […]

തൃശൂരില്‍ കെ മുരളീധരന്റെ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ നടപടി; ഡിസിസി പ്രസിഡന്റിനെ നീക്കും; വി കെ ശ്രീകണ്ഠന് പകരം ചുമതല

തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കെ മുരളീധരന്റെ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ നടപടി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെയും യുഡിഎഫ് കണ്‍വീനര്‍ എം പി വിന്‍സെന്റിനെയും ചുമതലകളില്‍ നിന്നും നീക്കും. ഇരുവരോടും രാജിവെക്കാന്‍ നിര്‍ദേശം നല്‍കി. പകരം പാലക്കാട് എം പി വി കെ ശ്രീകണ്ഠന് ചുമതല നല്‍കാനാണ് തീരുമാനം. തൃശൂരിലെ സംഘടനയ്ക്കകത്ത് പ്രതിസന്ധി രൂകഷമായതോടെയാണ് നടപടി. Also Read ; തൃശൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; പത്രം വായിക്കാനെത്തിയ ആള്‍ക്ക് ദാരുണാന്ത്യം തൃശൂരിലെ തോല്‍വിയില്‍ അന്വേഷണം […]

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് തൃശ്ശൂര്‍ ശക്തന്‍നഗറിലെ ശക്തന്‍ തമ്പുരാന്‍ പ്രതിമ തകര്‍ന്നു

തൃശ്ശൂര്‍: ശക്തന്‍നഗറിലെ ശക്തന്‍ തമ്പുരാന്‍ പ്രതിമ കെ.എസ്. ആര്‍.ടി.സി വോള്‍വോ ബസ് ഇടിച്ച് മറിഞ്ഞ് വീണു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. Also Read ; ഇന്നുമുതല്‍ നരേന്ദ്രമോദിക്ക് മൂന്നാമൂഴം: രാഷ്ട്രപതിഭവനില്‍ വൈകിട്ട് 7.15-ന് സത്യപ്രതിജ്ഞ, സുരേഷ് ഗോപി മന്ത്രിയായേക്കും തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ലോഫ്ളോര്‍ ബസ് ആണ് പ്രതിമയ്ക്കുമേല്‍ ഇടിച്ചുകയറിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വളരെക്കാലമായുള്ള ആവശ്യങ്ങള്‍ക്കൊടുവില്‍ 2020-ല്‍ ആണ് പ്രതിമ സ്ഥാപിച്ചത്. അടിയന്തരമായി പ്രതിമ പുനഃസ്ഥാപിക്കുമെന്ന് മേയര്‍ […]

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജ് (35) ആണ് മരിച്ചത്. Also Read l; കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ 3000 ഒഴിവുകള്‍ അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് സംശയം. കേരള പൊലീസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയാണ്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് […]

ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂര്‍ പോയത് ഏറ്റവുംവലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരന്‍

തൃശൂര്‍: ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂര്‍ പോയത് ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരന്‍. തെറ്റുകാരന്‍ ഞാന്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും തന്റെ മനസില്‍ ഉള്ളത് വര്‍ഗീയതയ്ക്കെതിരായ പോരാട്ടമാണ്. അതിന് തയാറെടുത്താണ് തൃശൂരിലേക്ക് പോയതെന്ന് കെ മുരളീധരന്‍ പറഞ്ഞു. Also Read ; പാകിസ്താനെതിരെ രോഹിത് കളിക്കുമോ? പരിശീലനത്തിനിടെ ക്യാപ്റ്റന് പരിക്ക് തൃശൂരിലെ പോരാട്ടത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ലന്ന് വിചാരിച്ച് വര്‍ഗീയതയോട് ഒരിക്കലും കോമ്പ്രമൈസ് ചെയ്യില്ലെന്ന് മുരളീധരന്‍ പറഞ്ഞു. വസ്തുതകള്‍ മനസിലാക്കി വേണം തീരുമാനം എടുക്കാനെന്ന പാഠം […]

തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; 20 പേര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍: തൃശൂര്‍ ഡിസിസി ഓഫീസിലെ സംഘട്ടനത്തില്‍ 20 പേര്‍ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. ജാമ്യം നല്‍കാവുന്ന വകുപ്പ് പ്രകാരമാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. Also Read ; കെഎസ്ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയിലും ജീവനക്കാരുടെ ശമ്പളം മുടങ്ങി ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗമാണ് കഴിഞ്ഞ ദിവസം കൂട്ടത്തല്ലില്‍ കലാശിച്ചത്. കെ മുരളീധരന്റെ വിശ്വസ്തനും ഡിസിസി സെക്രട്ടറിയുമായ സജീവന്‍ […]

തൃശ്ശൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി

തൃശ്ശൂര്‍: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായി. തൃശ്ശൂരില്‍ രാവിലെ 9.25നാണ് സംഭവം. കല്ലേറില്‍ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്. Also Read ;മണിപ്പൂരിനൊപ്പം നിന്ന രാഹുലിനെ കൈവിടാതെ ജനം ; മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ്,ഫലത്തില്‍ ഞെട്ടി ബിജെപി മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇയാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ […]

അക്കരയിരുന്ന ബിജെപിയെ ഇക്കരെയെത്തിച്ച അനില്‍ അക്കര ബിജെപി ഏജന്റാണോ? തൃശൂര്‍ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം അവസാനിക്കുന്നില്ല

തൃശൂര്‍: തൃശൂരിലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം അവസാനിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കളായ അനില്‍ അക്കര, എം പി വിന്‍സന്റ് എന്നിവര്‍ക്കെതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസറ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ ജില്ലയിലെ പാര്‍ട്ടിയില്‍ മുറുമുറുപ്പ് ശക്തമാവുകയാണ്. Also Read ;എന്‍ഡിഎയില്‍ ചര്‍ച്ച തുടരുന്നു; സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇന്ന് നിര്‍ണായകം കോണ്‍ഗ്രസ് ബ്രിഗേഡിന്റെ പേരിലാണ് പോസ്റ്ററുകള്‍. അക്കരയിരുന്ന ബിജെപിയെ ഇക്കരെയെത്തിച്ച അനില്‍ അക്കര ബിജെപി ഏജന്റാണോ? കെ മുരളീധരന്റെ […]

തൃശ്ശൂര്‍ നഗരപരിധിയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം; 17 പവനോളം സ്വര്‍ണം കവര്‍ന്നു, സിസിടിവി ക്യാമറകള്‍ നശിപ്പിച്ചനിലയില്‍

തൃശ്ശൂര്‍: നഗരപരിധിയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം. അയ്യന്തോളിലെ ഡോ. കുരുവിളയുടെ വീട്ടില്‍നിന്നാണ് 17 പവനോളം സ്വര്‍ണം കവര്‍ന്നത്. വീട്ടിലെ സിസിടിവി ക്യാമറകളും നശിപ്പിച്ചനിലയിലാണ്. കഴിഞ്ഞദിവസമായിരുന്നു സംഭവം. Also Read ; തുടക്കത്തിലേ കല്ലുകടി; ബിജെപി അഭിമാന പദ്ധതിയായി കാണുന്ന അഗ്‌നിവീര്‍ പദ്ധതി അവലോകനം വേണമെന്ന് ആവശ്യപ്പെട്ട് ജെഡിയു മകന്റെ ബിരുദാനച്ചടങ്ങുമായി ബന്ധപ്പെട്ട് ഡോക്ടറും കുടുംബവും ഒരുമാസത്തോളമായി വിദേശത്താണ്. വ്യാഴാഴ്ച രാവിലെ ജോലിക്കാരി വീട് വൃത്തിയാക്കാനായി എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വീടിന്റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നനിലയിലായിരുന്നു. ഇതുവഴിയാണ് മോഷ്ടാക്കള്‍ അകത്തുകയറിയതെന്നാണ് […]