ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസ്;13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം പ്രതി പിടിയില്‍
കൊച്ചി: അധ്യാപകനായ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂരില്‍ പിടിയില്‍. ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ചാണ് സവാദ് 2010 ജൂലൈ 4ന് തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈ വെട്ടിയത്. അന്ന് തന്നെ സവാദ് ബെംഗളുരുവിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ 13 വര്‍ഷം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിലും കണ്ടെത്താനാവാത്ത സവാദിനെ ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) പിടികൂടിയത്. Also Read ; മകനെ കൊലപ്പെടുത്തി […]