ലോക്‌സഭയില്‍ നിന്നും മഹുവ മൊയ്ത്രയെ പുറത്താക്കി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കി. പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലോക്‌സഭയില്‍ നിന്ന് മഹുവയെ പുറത്താക്കിയത്. പാര്‍ലമെന്റിലെ ചര്‍ച്ചയ്‌ക്കൊടുവില്‍ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെ ലോക്‌സഭ പാസ്സാക്കുകയായിരുന്നു. അതേസമയം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. Also Read; റുവൈസിന്റെ പിതാവ് ഒളിവില്‍    

തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരായ പരാതി ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ പരാതി ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. പാര്‍ലമെന്ററി പ്രത്യേകാവകാശ ലംഘനം, സഭയെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ച് ബിജെപി എംപി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കാണ് പരാതി നല്‍കിയത്. Also Read; ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍ പാര്‍ലമെന്റില്‍ അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ലക്ഷ്യമിട്ട് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് വേണ്ടി പ്രസംഗിക്കാന്‍ മഹുവ പണം വാങ്ങിയെന്നായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെയുടെ പരാതി. തനിക്കെതിരെയെുള്ള […]