പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയം ; പ്രചാരണ തന്ത്രങ്ങള്‍ ഇഴകീറി പരിശോധിക്കാനൊരുങ്ങി സിപിഎം

പാലക്കാട്: പാലക്കാട്ടെ പരാജയത്തിന് പെട്ടിക്കഥയും പരസ്യവിവാദവും തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തല്‍. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാലക്കാട്ടെ പ്രചാരണവും തന്ത്രങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. അതേസമയം പാലക്കാട്ടെ പ്രചാരണത്തെ മുന്നില്‍ നിന്ന് നയിച്ച മന്ത്രി എംബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പക്വത കുറവെന്ന വിമര്‍ശനവും ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വം മാത്രമല്ല തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നയസമീപനങ്ങള്‍ വരെ വരും ദിവസങ്ങളില്‍ ഇഴകീറി പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നേരിയ വോട്ട് കൂടിയെന്നതാണ് പാലക്കാട്ടെ ഏക പിടിവള്ളി. […]