• India

ശ്രുതിയുടെ സര്‍ജറി കഴിഞ്ഞു, ആശുപത്രിയില്‍ തുടരും; അപകടത്തില്‍ പരിക്കേറ്റ എട്ടുപേരും ആശുപത്രിയില്‍ ചികിത്സയില്‍

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിക്ക് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് പ്രതിശ്രുത വരനെയും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ശ്രുതി ഇപ്പോഴും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. അപകടത്തില്‍ ശ്രുതിയുടെ കാലൊടിഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ ആരോഗ്യസ്ഥിതി സാധാരണ നിലയിലായതിനാല്‍ ശ്രുതിയെ ആശുപത്രിയുടെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, വെള്ളാരംകുന്നില്‍ അപകടത്തില്‍ പരിക്കേറ്റ മറ്റ് എട്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് ജെന്‍സണ്‍ ഓടിച്ചിരുന്ന വാന്‍ ബസ്സുമായി കൂട്ടിയിടിച്ചത്. Also Read ; സീതാറാം യെച്ചൂരിക്ക് വിട ; […]