• India

വീഡിയോ കോളില്‍ അമ്മയെ കണ്ടതും നിറചിരിയോടെ അബിഗേല്‍

കൊല്ലം: അബിഗേലിന്റെ വീട്ടില്‍ ഇപ്പോള്‍ ആശ്വാസത്തിന്റെ അന്തരീക്ഷമാണ്. അല്‍പ്പസമയത്തിന് മുമ്പാണ് അബിഗേലുമായി അമ്മ സിമി വീഡിയോ കോളിലൂടെ സംസാരിച്ചത്. ആദ്യം വിഷമിച്ചിരുന്ന കുട്ടി അമ്മയെ കണ്ടതോടെ ചിരിച്ചു. അബിഗേലിന്റെ സഹോദരന്‍ ജോനാഥന്റെ മുഖത്തും വലിയ ആശ്വാസത്തിന്റെ പുഞ്ചിരി കാണാമായിരുന്നു. കുട്ടിയുടെ സന്തോഷം കണ്ടതോടെ സിമി ഫോണ്‍ ഉയര്‍ത്തി വീട്ടിലുണ്ടായിരുന്ന ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും കാണിച്ചുകൊടുത്തു. വീടിന് പുറത്ത് അബിഗേലിനെ തിരിച്ച് കിട്ടിയതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്. കൊല്ലം ആശ്രാമം മൈതനത്താണ് പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. എസ് എന്‍ […]