എം.വി. ഗോവിന്ദനെതിരായ ആരോപണം: സ്വപ്‌ന സുരേഷിനെതിരെ എടുത്ത അപകീര്‍ത്തി കേസില്‍ അന്വേഷണം വഴിമുട്ടി

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ ആരോപണങ്ങളില്‍ സ്വപ്ന സുരേഷിനെതിരെ എടുത്ത അപകീര്‍ത്തി കേസിലെ അന്വേഷണം പാതി വഴിയില്‍. സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിലൂടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ആരോപണങ്ങളിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. എന്നാല്‍ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലുളളവര്‍ സ്ഥലം മാറിപ്പോയിട്ടും കേസ് പുതിയ സംഘത്തെ ഏല്‍പ്പിച്ചിട്ടില്ല. ഒരു തവണ സ്വപ്നയെയും വിജേഷ് പിളളയെയും ചോദ്യം ചെയ്തതല്ലാതെ മറ്റൊരു അന്വേഷണം നടക്കാത്തതില്‍ പാര്‍ട്ടിയിലും അതൃപ്തിയുണ്ട്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് വിജേഷ് […]