വിശാഖപട്ടണം തുറമുഖത്തുണ്ടായ വന്‍ തീപിടിത്തിന് പിന്നില്‍ യൂട്യൂബര്‍മാര്‍

വിശാഖപട്ടണം: ഞായറാഴ്ച അര്‍ദ്ധരാത്രി വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടിത്തത്തില്‍ പിന്നില്‍ യൂട്യൂബര്‍മാര്‍ തമ്മിലുള്ള തര്‍ക്കമെന്ന് സൂചന. തീപിടിത്തത്തില്‍ 40 മത്സ്യബന്ധന ബോട്ടുകളാണ് നശിച്ചത്. കൂടുതല്‍ വ്യക്തതക്കായി യുവാവിനെ ഇപ്പോള്‍ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറയുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ യൂട്യൂബര്‍ ചിലരുമായി പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇയാളുടെ ഒരു ബോട്ടിന് എതിരാളികള്‍ തീയിട്ടതാകാനാണ് സാദ്ധ്യതയെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മത്സ്യബന്ധനം നടത്തുന്ന വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന ഒരു യുവ യൂട്യൂബര്‍ക്കെതിരെ മറ്റു യൂട്യൂബര്‍മാര്‍ക്കുള്ള പടലപ്പിണക്കമാണ് […]

വിശാഖപട്ടണത്ത് വന്‍ തീപിടിത്തം; 25 ബോട്ടുകള്‍ കത്തിനശിച്ചു

വിശാഖപട്ടണം: വിശാഖപട്ടണത്തെ തുറമുഖത്ത് വന്‍ തീപിടിത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചു. 30 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. തീ പടരുന്നത് കണ്ട് ബോട്ടുകളില്‍ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ബോട്ടുകള്‍ക്ക് തീപിടിച്ചത്. മദ്യപസംഘം ബോട്ടില്‍ നടത്തിയ പാര്‍ട്ടിക്കിടെയാണ് തീ പടര്‍ന്നതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. Also Read; മൂന്ന് മന്ത്രിമാരെ ഒഴിവാക്കി നവകേരള സദസ്സിന്റെ ഫ്‌ളക്‌സ് ബോര്‍ഡ്