ദുരന്തബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങില്ല, 20 ദിവസത്തിനകം ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
കല്പറ്റ: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മേപ്പാടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 20 ദിവസത്തിനകം ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് ജില്ലാ ആസൂത്രണ സമിതി ഭവനിലെ എപിജെ ഹാളില്‍ ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധികള്‍, അധ്യാപകര്‍, പി ടി എ പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിനു […]