• India

സ്റ്റാറ്റസിലേക്ക് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

സുഹൃത്തുക്കളുടെ സ്റ്റാറ്റസുകള്‍ കാണാന്‍ വേണ്ടി മാത്രമായി വാട്സ്ആപ്പ് ഉപയോഗിക്കുന്ന നിരവധിയാളുകളുണ്ട്. വാട്സ്ആപ്പ് അവതരിപ്പിച്ചതില്‍ ഏറ്റവും ജനപ്രിയമായ ഫീച്ചറാണ് വാട്സ്ആപ്പ് സ്റ്റാറ്റസ്. എന്നാല്‍ നിലവില്‍ വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ പോസ്റ്റ് ചെയ്താല്‍ അതിന്റെ ആയുസ് 24 മണിക്കൂറുകളാണ്. അതുകഴിഞ്ഞാല്‍ താനെ അപ്രത്യക്ഷമാകും. wabetslnfo- യുടെ റിപ്പോര്‍ട്ട്നുസരിച്ച്, വാട്ട്സ്ആപ്പ് അതിന്റെ സ്റ്റാറ്റസ് സവിശേഷത മെച്ചപ്പെടുത്താന്‍ പോവുകയാണ്. സ്റ്റാറ്റസ് എത്രനാള്‍ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയുന്നവിധം ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ അപ്‌ഡേറ്റ് കൊണ്ടുവരുന്നത്. പരമാവധി രണ്ടാഴ്ച വരെ സ്റ്റാറ്റസ് വയ്ക്കാന്‍ […]