ആനകള്‍ക്ക് ദയാവധം ; അനുമതി നല്‍കേണ്ടത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
തൃശൂര്‍: ഏതെങ്കിലും തരത്തില്‍ വാഹനമിടച്ചോ വയസായതോ അസുഖം ബാധിച്ചോ ആയ ആനകള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കില്‍ അവയെ ദയാവധത്തിന് വിധേയമാക്കാന്‍ ആലോചന. നാട്ടാന പരിപാലനനിയമത്തിലെ പുതിയ ചട്ടഭേദഗതിയുടെ കരടിലാണ് ഇതുള്ളത്. അതേസമയം ഇത്തരത്തില്‍ ദയാവധം നടപ്പാക്കുമ്പോള്‍ അത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മാത്രമെ നടപ്പാക്കാനാകൂയെന്നും കരടില്‍ പറയുന്നുണ്ട്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത് ഗുണകരമാകുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. എന്നാലിതാദ്യമായാണ് നാട്ടാന പരിപാലനനിയമത്തിലെ ചട്ടത്തില്‍ ഇതുള്‍പ്പെടുത്തുന്നത്. Also Read ; പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ […]