ഇയാള്‍ എന്ത്…(തെറി)..! സതീശനെ പച്ചത്തെറി വിളിച്ച് സുധാകരന്‍, മൈക്കിന് മുന്നില്‍ വീണ്ടും നിലമറന്ന് കെ പി സി സി അധ്യക്ഷന്‍
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെറിവാക്ക് പ്രയോഗിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സമരാഗ്നിയുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനായി സതീശന്‍ എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. മൈക്ക് ഓണാണെന്നും കാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാന്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.
Also Read ; സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ തുടങ്ങും മന്ത്രി കെ രാജന്‍
സമരാഗ്നിയുടെ ഭാഗമായി വാര്‍ത്താ സമ്മേളനം നടത്താനെത്തിയതായിരുന്നു സുധാകരന്‍. ഡി സി സി പ്രസിഡന്റ് ബാബു പ്രസാദ്, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മറ്റൊരു പരിപാടി ഉള്ളതിനാല്‍ പത്രസമ്മേളനത്തിന് എത്താന്‍ വൈകി. തുടര്‍ന്ന് ബാബു പ്രസാദിനോട് സതീശന്‍ എവിടെയാണെന്ന് സുധാകരന്‍ തിരക്കി. ഒന്ന് വിളിച്ച് നോക്കാന്‍ പറ, ഇയാള്‍ എവിടെയാണ്. ഇയാള്‍ എന്ത്…(അസഭ്യം) ചെയ്യുന്നത്. പത്രക്കാരോട് വരാന്‍ പറഞ്ഞിട്ട് എന്തൊരു മോശമാണിത്- സുധാകരന്‍ പറഞ്ഞു. ഇത് ചാനല്‍ മൈക്കിലൂടെ വ്യക്തമായി കേള്‍ക്കാനും കഴിഞ്ഞു. ഇതോടെ, മൈക്കിന് മുന്നില്‍ സുധാകരന് സംഭവിക്കുന്ന പുതിയ അമളിയായി ഈ തെറി. നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ മൈക്കിന് വേണ്ടി സുധാകരനും സതീശനും തമ്മില്‍ വടംവലി നടത്തിയത് പരിഹാസ്യമായിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിനിടെ ആദ്യം ആര് സംസാരിക്കണം എന്നത് സംബന്ധിച്ചായിരുന്നു ഇരുവരും തര്‍ക്കിച്ചത്. ഇത് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഭിന്നത പൊതുസമക്ഷം വെളിപ്പെടുത്തുന്നതായി. സമരാഗ്നി വാര്‍ത്താ സമ്മേളനം ആ ഭിന്നതയുടെ ആഴം ഒന്ന് കൂുടി വെളിപ്പെടുത്തിയെന്ന് മാത്രം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം